കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക കയറ്റുമതി മേഖല: പഠനം നടത്തുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കാര്‍ഷിക കയറ്റുമതി മേഖലകള്‍ വികസിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ പഠനം നടത്തുന്നു.

ഇതു സംബന്ധിച്ച എല്ലാ വശങ്ങളെയും കുറിച്ചുള്ള പഠനത്തിനായി ഒരു വിദഗ്ധനെ അടുത്ത ദിവസങ്ങളില്‍ നിയോഗിക്കുമെന്ന് കാര്‍ഷിക ഉത്പാദന കമ്മിഷണറും ഗവര്‍മെന്റ് സെക്രട്ടറിയുമായ പാലാട്ട് മോഹന്‍ദാസ് അറിയിച്ചു.

കാര്‍ഷിക കയറ്റുമതി മേഖലകള്‍ വികസിപ്പിക്കുന്നതിനെ കുറിച്ച് രണ്ട് മാസത്തിനുള്ളില്‍ ഒരു പദ്ധതി നിര്‍ദേശത്തിന് രൂപം നല്‍കും. ഇത് അഗ്രിക്കള്‍ച്ചറല്‍ ആന്റ് പ്രോസസ്സ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്പ്മന്റ് ഏജന്‍സിയ്ക്ക് സമര്‍പ്പിക്കും.

ഇപ്പോഴുള്ള മൂന്ന് മൊത്തവ്യാപാര കാര്‍ഷിക വിപണികള്‍ കാര്‍ഷിക കയറ്റുമതി മേഖലകളായി മാറ്റുന്നതിനെ കുറിച്ചും വിശദമായി പഠനം നടത്തും. മറ്റ് സംസ്ഥാനങ്ങള്‍ തയ്യാറാക്കിയിട്ടുള്ള കാര്‍ഷിക കയറ്റുമതി മേഖലാ പദ്ധതി നിര്‍ദേശങ്ങള്‍ വിശദമായി പഠിച്ചിട്ടുണ്ടെന്ന് മോഹന്‍ദാസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X