Get Updates
Get notified of breaking news, exclusive insights, and must-see stories!

മായാവതി അധികാരമേറ്റു

ലഖ്നോ: ബിഎസ്പി നേതാവ് മായാവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു. മായാവതി ഇത് മൂന്നാം തവണയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുന്നത്. മെയ് മൂന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന സത്യപ്രതിജ്ഞാചടങ്ങില്‍ യുപി ഗവര്‍ണര്‍ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

ബിജെപി സഖ്യത്തിന്റെ അകമ്പടിയോടെയാണ് ബിഎസ്പി വീണ്ടും ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയിരിക്കുന്നത്.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് ലാ മാര്‍ട്ടിനര്‍ കോളജ് മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ആറ് ബി.എസ്.പി.മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 20 മന്ത്രിമാര്‍ കൂടി അധികം വൈകാതെ പുതിയ മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് മായാവതി പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ ഉണ്ടായതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശത്തില്‍ രാഷ്ടപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നതാണ്. തിരഞ്ഞെടുപ്പ് കാലത്ത് സഖ്യമില്ലായിരുന്നെങ്കിലും ഭരണത്തിലേറാനായി മായാവതി യുടെ നേതൃത്ത്വത്തിലുള്ള ബി എസ് പിയും ബി ജെ പി യും കൂട്ടുകൂടിയതോടെയാണ് ഈ സര്‍ക്കാരിന് വഴി തെളിഞ്ഞത്.

ബി.ജെ.പി-ബി.എസ്.പി. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മുസ്ലീം എം.എല്‍.എമാര്‍ക്കെതിരെ ഫിരങ്കി മഹല്‍ ഇമാം ഫത്വ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരെ ഇസ്ലാം വിരുദ്ധരായി പ്രഖ്യാപിക്കണമെന്ന് അഖിലേന്ത്യാ മുസ്ലീം ഫോറം നേരത്തെ മതനേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്തില്‍ ന്യൂനപക്ഷങ്ങളെ കൂട്ടുക്കൊല ചെയ്യുന്നതിനിടെ ബി.ജെ.പി. ഉള്‍പ്പെടുന്ന മന്ത്രിസഭയെ പിന്തുണയ്ക്കുന്ന മുസ്ലീം എം.എല്‍.എമാരെ അംഗീകരിക്കാനാവില്ലെന്ന് ഫോറം നേതാവ് അഫ്താബ് അഹമ്മദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+