ശാസനാ പ്രമേയത്തിന് സര്‍ക്കാര്‍ പിന്തുണ
ദില്ലി: രാജ്യസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച ശാസനാ പ്രമേയ ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കൂടി പിന്തുണ. മെയ് മൂന്ന് വെള്ളിയാഴ്ച വോട്ടിനിടുന്ന പ്രമേയം ഐക്യകണ്േഠന പാസാകുമെന്ന് ഇതോടെ ഉറപ്പായി.
ലോക്സഭയില്‍ 87 വോട്ടിന് പ്രമേയം പരാജയപ്പെടുത്തിയ ഭരണപക്ഷം രാജ്യസഭയില്‍ തങ്ങള്‍ അനുകൂലിച്ചില്ലെങ്കിലും പ്രമേയം വിജയിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ തന്ത്രപരമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഗുജറാത്തില്‍ വര്‍ഗീയ കലാപം നിയന്ത്രിക്കുന്നതില്‍ സ്വീകരിച്ച നടപടികളില്‍ സര്‍ക്കാരിനെ ശാസിക്കുന്ന പ്രമേയത്തെയാണ് സര്‍ക്കാര്‍ തന്നെ അനുകൂലിക്കുന്നത്.
രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മന്‍മോഹന്‍ സിംഗാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അവതരിപ്പിച്ചയുടനെ വിദേശകാര്യമന്ത്രി ജസ്വന്ത്സിംഗ് പ്രമേയത്തെ അനുകൂലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചു. പ്രമേയത്തെ അക്ഷരാര്‍ഥത്തില്‍ സ്വീകരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications