ഒബറോയ് അന്തരിച്ചു
ദില്ലി: ഒബറോയ് ഹോട്ടല്‍ ശൃംഖലയുടെ ശില്പിയും ചെയര്‍മാനുമായ എം.എസ്. ഒബറോയ് അന്തരിച്ചു. അദ്ദേഹത്തിന് 103 വയസ്സായിരുന്നു. മെയ് മൂന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു അന്ത്യം.
രോഗബാധിതനായതിനെത്തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെറും ഒരു ക്ലര്‍ക്കായി ജീവിതം തുടങ്ങിയ ഒബറോയ് പിന്നീട് കഠിനാധ്വാനത്തിലൂടെ ലോകോത്തര നിലവാരമുള്ള ഹോട്ടല്‍ ശൃംഖലകളുടെ ഉടമയായി മാറുകയായിരുന്നു.
ഹോട്ടല്‍വ്യവസായത്തിന് നല്കിയ സംഭാവനകളെ കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് പത്മഭൂഷണ്‍ സമ്മാനിച്ചിരുന്നു. അവിഭക്തപഞ്ചാബില്‍ ജനിച്ച അദ്ദേഹം വിഭജനത്തിന് ശേഷം ഇന്ത്യയില്‍ താമസമാക്കി.
1962ലും 1972ലും അദ്ദേഹം രാജ്യസഭാംഗമായിരുന്നു. 1968ല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏക മകന്‍ പി.ആര്‍.എസ്. ഒബറോയ് ഇപ്പോള്‍ ഒബറോയ് ഹോട്ടല്‍ ശൃംഖലകളുടെ വൈസ് ചെയര്‍മാനാണ്. മൂന്ന് പെണ്‍മക്കളുമുണ്ട്.












Click it and Unblock the Notifications