തേങ്ങാചിപ്സ് കേരളത്തെ രക്ഷിക്കുമോ?
കോട്ടയം: മണ്ഡരിരോഗവും തേങ്ങയുടെ വിലയിടിവും കൊണ്ട് തകര്‍ന്ന കേരകര്ഷകന് തേങ്ങാചിപ്സ് അനുഗ്രഹമാകുമോ?
കായഉപ്പേരിയെയും മറ്റെല്ലാ ഉപ്പേരികളെയും രുചിയില്‍ വെല്ലാന്‍ തേങ്ങാചിപ്സിന് കഴിയുമെന്ന് മൂന്നു യുവശാസ്ത്രജ്ഞര്‍ പറയുന്നു. അങ്ങിനെയെങ്കില്‍ കേരളത്തിന് ഒരിയ്ക്കല്‍ കൂടി ഉയിര്ത്തെഴുന്നേല്ക്കാന് തേങ്ങാഉപ്പേരി വഴിയൊരുക്കുമോ?
തേങ്ങാചിപ്സ് വിപണി കീഴടക്കുമെന്ന കാര്യത്തില്‍ കാസര്‍ഗോഡ് തോട്ടവിളമേഖലയില് ഗവേഷണം നടത്തുന്ന സ്ഥാപനത്തിലെ യുവശാസ്ത്രജ്ഞര്‍ക്ക് സംശയമില്ല. സെന്‍ട്രല്‍ പ്ലാന്റേഷന് ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റിട്യൂട്ടിലെ (സിപിസിആര്‍ഐ) ശാസ്ത്രജ്ഞരായ എസ്.ജെ.ഡി. ബോസ്കോ, ജി.വി. തോമസ്, എ. ഷാമിന എന്നിവരാണ് തേങ്ങാഉപ്പേരി വികസിപ്പിച്ചെടുത്തത്. നന്നായി മൂത്ത, അകത്ത് പാകത്തിന് വെള്ളമുള്ള നാളികേരത്തിന്റെ കഴമ്പ് ഉപയോഗിച്ചാണ് ഉപ്പേരി ഉണ്ടാക്കുന്നത്.
തേങ്ങയ്ക്കകത്തെ കഴമ്പ് കനം കുറച്ച് അരിയുകയാണ് ആദ്യപടി. ഇങ്ങിനെ അരിഞ്ഞ ഉപ്പേരിയില്‍ നിന്ന് ഓസ്മോട്ടിക് ഡീ ഹൈഡ്രേഷന് എന്ന പ്രക്രിയയിലൂടെ വെള്ളത്തിന്റെ അംശം പാടെ നീക്കം ചെയ്യും. ചൂടുവായുവിന്റെ സഹായത്തോടെ ഇതിനെ ഉപ്പേരിയാക്കി മാറ്റുന്നു. ഈ പ്രക്രിയ മൈക്രോവേവ് ഓവന് ഉപയോഗിച്ച് അഞ്ചുമിനിറ്റില്‍ ചെയ്യാം. പിന്നെ അലൂമിനിയം ഫോയില്‍ പാക്കറ്റില്‍ നിറയ്ക്കുന്നു. ഇതാണ് തേങ്ങാഉപ്പേരി അഥവാ തേങ്ങാ ചിപ്സ്.
പക്ഷെ ഈര്‍പ്പത്തിന്റെ അംശം 75 ശതമാനത്തില്‍ അധികമായാല്‍ തേങ്ങാചിപ്സിന് മുറുക്കം നഷ്ടപ്പെടും. കടിച്ചാല്പൊട്ടുന്ന പരുവം നിലനിര്‍ത്തണമെങ്കില്‍ വളരെ ശ്രദ്ധയോട അലൂമിനിയം ഫോയില്‍ പാക്കറ്റില്‍ നിറയ്ക്കേണ്ടതുണ്ട്. അങ്ങിനെ ശ്രദ്ധയോടെ നിറച്ചാല്‍ ആറുമാസം വരെ മണവും മുറുക്കവും നഷ്ടപ്പെടാതെ തേങ്ങാചിപ്സ് ഇരുന്നുകൊള്ളും.
വിലക്കുറവ്, തയ്യാറാക്കാന്‍ എളുപ്പം, കായഉപ്പേരിയെപ്പോലും വെല്ലുന്ന രുചി - ഇതെല്ലാമാണ് തേങ്ങാഉപ്പേരിയുടെ മേന്മകള്. ഇന്‍ഫാമിന്റെ ആന്റണി കൊഴുവനാലോ, കേരളത്തിന്റെ ഉയിര്ത്തെഴുന്നേല്പിന് മോഹിക്കുന്ന സര്‍ക്കാരോ ഈ തേങ്ങാഉപ്പേരിയെ ജനകീയമാക്കാന്‍ ശ്രദ്ധിച്ചാല്‍ നന്ന്.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications