കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേങ്ങാചിപ്സ് കേരളത്തെ രക്ഷിക്കുമോ?

  • By Staff
Google Oneindia Malayalam News

കോട്ടയം: മണ്ഡരിരോഗവും തേങ്ങയുടെ വിലയിടിവും കൊണ്ട് തകര്‍ന്ന കേരകര്‍ഷകന് തേങ്ങാചിപ്സ് അനുഗ്രഹമാകുമോ?

കായഉപ്പേരിയെയും മറ്റെല്ലാ ഉപ്പേരികളെയും രുചിയില്‍ വെല്ലാന്‍ തേങ്ങാചിപ്സിന് കഴിയുമെന്ന് മൂന്നു യുവശാസ്ത്രജ്ഞര്‍ പറയുന്നു. അങ്ങിനെയെങ്കില്‍ കേരളത്തിന് ഒരിയ്ക്കല്‍ കൂടി ഉയിര്‍ത്തെഴുന്നേല്ക്കാന്‍ തേങ്ങാഉപ്പേരി വഴിയൊരുക്കുമോ?

തേങ്ങാചിപ്സ് വിപണി കീഴടക്കുമെന്ന കാര്യത്തില്‍ കാസര്‍ഗോഡ് തോട്ടവിളമേഖലയില്‍ ഗവേഷണം നടത്തുന്ന സ്ഥാപനത്തിലെ യുവശാസ്ത്രജ്ഞര്‍ക്ക് സംശയമില്ല. സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റിട്യൂട്ടിലെ (സിപിസിആര്‍ഐ) ശാസ്ത്രജ്ഞരായ എസ്.ജെ.ഡി. ബോസ്കോ, ജി.വി. തോമസ്, എ. ഷാമിന എന്നിവരാണ് തേങ്ങാഉപ്പേരി വികസിപ്പിച്ചെടുത്തത്. നന്നായി മൂത്ത, അകത്ത് പാകത്തിന് വെള്ളമുള്ള നാളികേരത്തിന്റെ കഴമ്പ് ഉപയോഗിച്ചാണ് ഉപ്പേരി ഉണ്ടാക്കുന്നത്.

തേങ്ങയ്ക്കകത്തെ കഴമ്പ് കനം കുറച്ച് അരിയുകയാണ് ആദ്യപടി. ഇങ്ങിനെ അരിഞ്ഞ ഉപ്പേരിയില്‍ നിന്ന് ഓസ്മോട്ടിക് ഡീ ഹൈഡ്രേഷന്‍ എന്ന പ്രക്രിയയിലൂടെ വെള്ളത്തിന്റെ അംശം പാടെ നീക്കം ചെയ്യും. ചൂടുവായുവിന്റെ സഹായത്തോടെ ഇതിനെ ഉപ്പേരിയാക്കി മാറ്റുന്നു. ഈ പ്രക്രിയ മൈക്രോവേവ് ഓവന്‍ ഉപയോഗിച്ച് അഞ്ചുമിനിറ്റില്‍ ചെയ്യാം. പിന്നെ അലൂമിനിയം ഫോയില്‍ പാക്കറ്റില്‍ നിറയ്ക്കുന്നു. ഇതാണ് തേങ്ങാഉപ്പേരി അഥവാ തേങ്ങാ ചിപ്സ്.

പക്ഷെ ഈര്‍പ്പത്തിന്റെ അംശം 75 ശതമാനത്തില്‍ അധികമായാല്‍ തേങ്ങാചിപ്സിന് മുറുക്കം നഷ്ടപ്പെടും. കടിച്ചാല്‍പൊട്ടുന്ന പരുവം നിലനിര്‍ത്തണമെങ്കില്‍ വളരെ ശ്രദ്ധയോട അലൂമിനിയം ഫോയില്‍ പാക്കറ്റില്‍ നിറയ്ക്കേണ്ടതുണ്ട്. അങ്ങിനെ ശ്രദ്ധയോടെ നിറച്ചാല്‍ ആറുമാസം വരെ മണവും മുറുക്കവും നഷ്ടപ്പെടാതെ തേങ്ങാചിപ്സ് ഇരുന്നുകൊള്ളും.

വിലക്കുറവ്, തയ്യാറാക്കാന്‍ എളുപ്പം, കായഉപ്പേരിയെപ്പോലും വെല്ലുന്ന രുചി - ഇതെല്ലാമാണ് തേങ്ങാഉപ്പേരിയുടെ മേന്മകള്‍. ഇന്‍ഫാമിന്റെ ആന്റണി കൊഴുവനാലോ, കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്പിന് മോഹിക്കുന്ന സര്‍ക്കാരോ ഈ തേങ്ങാഉപ്പേരിയെ ജനകീയമാക്കാന്‍ ശ്രദ്ധിച്ചാല്‍ നന്ന്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X