സര്‍ക്കാര്‍ ഡോക്ടര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി
മലപ്പുറം: ഫീസ് വാങ്ങി വീട്ടില്‍ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടറും ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഉപഭോഗ്തൃ കോടതി. ഡോക്ടറുടെ മൂലം അനാസ്ഥ മൂലം ദുരിതമനുഭവിക്കേണ്ടിവന്ന രോഗിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മലപ്പുറം ജില്ല ഉപഭോഗ്തൃ കോടടി വിധിച്ചു.
നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോ. ഫക്രൂദിനെതിരെ കരുളായി കരകുളത്തെ പയ്യുണ്ണി കരീം നല്‍കിയ ഹര്‍ജിയിന്മേലാണ് വിധിയുണ്ടായത്. കയ്യെല്ലിന് പരിക്കേറ്റ മകനെ ഡോ. ഫക്രൂദിന്‍ ചികിത്സച്ചതിന് ശേഷവും കൈ പൂര്‍വ സ്ഥിതിയിലാവാത്തതിനെ തുടര്‍ന്നാണ് കരീം ഡോക്ടര്‍ക്കെതിരെ കേസ് കൊടുത്തത്. 25,00 രൂപ നഷ്ടപരിഹാരമായും 15,000 രൂപ ചികിത്സാ ചെലവായും കോടതിച്ചെലവായി 2000 രൂപയും ഡോ. ഫക്രൂദ്ദീന്‍ കരീമിന് നല്‍കണമെന്നാണ് കോടതി വിധി.
1999 മാര്‍ച്ച് ഒമ്പതിന് ചേലോട് എസ് എ യുപി സ്കൂളില്‍ കളിക്കുകയായിരുന്ന ജംഷീദിന് വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഡോ. ഫക്രുദ്ദീന്റെ വീട്ടില്‍ ചികിത്സയ്ക്കായി ചെന്നത്. ഫക്രുദീന്‍ കൈയ്ക്ക് പ്ലാസ്റര്‍ ഇട്ടെങ്കിലും ദിവസങ്ങള്‍ക്ക് ശേഷവും കുട്ടിയുടെ കൈയിലെ വേദന മാറിയില്ല.
വേദന കൂടിയതിനെ തുടര്‍ന്ന് മാര്‍ച്ച് 16ന് മഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കാണിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോവാനാണ് അവിടെ നിന്ന് നിര്‍ദേശമുണ്ടായത്. കുട്ടിയെ പരിശോധിച്ച മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ കുട്ടിയുടെ കൈ ഇനി ചികിത്സിച്ച് ഭേദമാക്കാനാവില്ലെന്നാണ് അറിയിച്ചത്. കുട്ടിയുടെ കൈ ഇപ്പോള്‍ മുട്ടിന് താഴെ എല്ലും തോലുമായി കിടക്കുകയാണ്.
ഫക്രൂദീനെതിരെ നല്‍കിയ പരാതിയിന്മേല്‍ കെ. സുധാകരന്‍ പ്രസിഡന്റും അഡ്വ. കെ. മോഹന്‍ദാസ്, ഇ. കെ. ആയിഷ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോഗ്തൃ ഫോറമാണ് വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications