ഇന്‍ഫാം രണ്ടാം ഘട്ട സമരത്തിലേക്ക്
കോഴിക്കോട്: സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്‍ഫാം രണ്ടാം ഘട്ട സമരം തുടങ്ങുന്നുമെന്ന് ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ആന്റണി കൊഴുവനാല്‍ പറഞ്ഞു.
തലശേരിയില്‍ ചേര്‍ന്ന ഇന്‍ഫാം ദേശീയ ജനറല്‍ ബോഡി യോഗം എല്ലാ പഞ്ചായത്തുകളിലും കാല്‍നട റാലികളും പൊതുസമ്മേളനങ്ങളും നടത്താന്‍ തീരുമാനിച്ചു. മെയ് ഒന്ന് മുതല്‍ 15 വരെ വയനാട് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകള്‍ക്ക് മുമ്പിലും കര്‍ഷക ധര്‍ണ നടത്താന്‍ തീരുമാനിച്ചു.
മെയ് നാലിന് തൊട്ടില്‍പാലത്തും അഞ്ചിന് മുക്കത്തും ആറിന് കാളികാവിലും എട്ടിന് പെരിന്തല്‍മണ്ണയിലും ഒമ്പതിന് കൂടരഞ്ഞിയിലും 10ന് താമരശേരിയിലും 14ന് പേരാമ്പ്രയിലും റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. മെയ് 15ന് എല്ലാ സബ് ട്രഷറി ഓഫീസുകള്‍ക്ക് മുമ്പിലും കര്‍ഷക ധര്‍ണ നടത്തും.
സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണെങ്കില്‍ മെയ് 15ന് ശേഷം കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആന്റണി കൊഴുവനാല്‍ പറഞ്ഞു.












Click it and Unblock the Notifications