Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്രപ്രവര്‍ത്തക അവാര്‍ഡ് പ്രഖ്യാപിച്ചു

കോട്ടയം: 2001 ലേയ്ക്കുള്ള സംസ്ഥാന പത്രപ്രവര്‍ത്തക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

മികച്ച വികസനോന്മുഖ റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ് ദേശാഭിമാനി ലേഖകന്‍ കെ.വി. സുധാകരന് ലഭിയ്ക്കും. മായുന്ന വയലേലകള്‍ മറയുന്ന നെല്‍കൃഷി എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്.

മികച്ച ജനറല്‍ റിപ്പോര്‍ട്ടിനു അവാര്‍ഡ് കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച അവരത് കൊതിക്കുന്നില്ല എന്ന ലേഖനമെഴുതിയ എ. സജീവനാണ്.

മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ആര്‍.എസ്. അയ്യരുടെ കൊമ്പനും മരണത്തിനുമിടയില്‍ എന്ന ചിത്രത്തിനാണ് മികച്ച വാര്‍ത്താചിത്രത്തിനുള്ള അവാര്‍ഡ്.

കാര്‍ട്ടൂണ്‍ അവാര്‍ഡ് മലയാള മനോരമയുടെ കാര്‍ട്ടൂണിസ്റ് യേശുദാസന്‍ ഓഗസ്റ് 20ന് പ്രസിദ്ധീകരിച്ച ഹൗസ് ബോട്ട് എന്ന കാര്‍ട്ടൂണിനാണ്.,

മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് സൂര്യ ടി.വിയ്ക്കാണ്. ആര്‍.സി.സി. മരുന്നു പരീക്ഷണത്തെക്കുറിച്ച് സെപ്റ്റംബര്‍ 18നു പ്രക്ഷേപണം ചെയ്ത പരിപാടിയ്ക്കാണ് അവാര്‍ഡ്.

പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് മന്ത്രി എം.എം. ഹസനാണ് കോട്ടയത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

പ്രശസ്തിപത്രത്തിനും ശില്‍പ്പത്തിനുമൊപ്പം ഈ വര്‍ഷം മുതല്‍ അവാര്‍ഡു തുക 10,000 രൂപയായി ഏകീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+