കേരള കോണ്‍ഗ്രസ് (ബി)യ്ക്കെതിരെ മുരളി
തിരുവനന്തപുരം: ഗതാഗത വകുപ്പിനും കേരള കോണ്‍ഗ്രസ് (ബി)യ്ക്കുമെതിരെ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെ നിശിത വിമര്‍ശനം.
കെ എസ് ആര് ടി സി സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുത്ത് നടത്താന്‍ യുഡിഎഫ് ഉന്നതാധികാര സമിതി തീരുമാനിച്ചിട്ടില്ലെന്നും ഉന്നതാധികാര സമിതി അംഗീകരിക്കാതെ ഒരു കാര്യവും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും മുരളി വ്യക്തമാക്കി. മെയ് മൂന്ന് വെള്ളിയാഴ്ച കേരള ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് ഡമോക്രാറ്റിക് ഫെഡറേഷന് സംഘടിപ്പിച്ച കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളി.
കെ എസ് ആര് ടി സി സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുത്ത് നടത്തുമെന്ന് നേരത്തെ ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ അറിയിച്ചിരുന്നു.
കേരള കോണ്‍ഗ്രസ് പ്രതിനിധി ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നത് ശരിയല്ലെന്ന് മുരളി പറഞ്ഞു.
ഒന്നോ രണ്ടോ എംഎല്‍എമാര്‍ പോവുകയാണെങ്കില്‍ സര്‍ക്കാരിന് ഒന്നും സംഭവിക്കാനില്ല. മികച്ച ഭൂരിപക്ഷത്തോടെയാണ് യുഡി എഫിനെ ജനങ്ങള്‍ വിജയിപ്പിച്ചത്. കോണ്‍ഗ്രസിന്റെ വോട്ട് നേടി വിജയിച്ചിട്ട് യുഡിഎഫിനെ വിരട്ടാന്‍ ആരെയും അനുവദിയ്ക്കില്ല. മുരളി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications