കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് പി തലത്തില്‍ അഴിച്ചുപണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പൊലീസില്‍ എസ് പി തലത്തില്‍ വന്‍ അഴിച്ചുപണി. എസ് പി റാങ്കിലുള്ള 17 പേരെ മാറ്റി. എട്ടുപേര്‍ക്ക് എസ് പിമാരായി സ്ഥാനക്കയറ്റം നല്‍കി.

യു. എന്‍. നടേശനെ വയനാട്ടിലും എ. ബാലകൃഷ്ണന്‍നായരെ മലപ്പുറത്തും ജി. ജനാര്‍ദനന്‍ നായരെ തൃശൂരിലും മഹിപാല്‍ യാദവിനെ ഇടുക്കിയിലും എസ്. ശ്രീജിത്തിനെ എറണാകുളം എസ് ബി സി ഐ ഡി വിഭാഗത്തിലും അനില്‍കാന്തിനെ എറണാകുളം എസ് ബി സി ഐ ഡി വിഭാഗത്തിലും ടി. ശശിധരനെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലും കെ. നടരാജനെ തിരുവനന്തപുരത്ത് സി ബി സി ഐ ഡിയിലും ടി. എം. സോമരാജനെ എറണാകുളത്ത് വി സി എ ബി പ്രത്യേക സെല്ലിലും കെ. ജി. മാത്യുവിനെ തിരുവന്തപുരം വി സി എ ബി പ്രത്യേക സെല്ലിലും എ. സുരേന്ദ്രനെ കമ്പ്യൂട്ടര്‍ വിഭാഗത്തിലും കെ. വി. ജയകുമാറിനെ തിരുവന്തപുരത്ത് ആസ്ഥാനത്തും കെ. ജെ. തോമസിനെ റെയില്‍വെയിലും സൂപ്രണ്ടായി നിയമിച്ചു.

സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച ടി. വിക്രമിന് കോഴിക്കോട് റൂറല്‍ വിഭാഗത്തിലും ഗോപേഷ് അഗര്‍വാളിന് കെ എ പി ഒന്നിലും അശോക് യാദവിന് കെ എ പി മൂന്നിലും ജിനേന്ദ്ര കാശ്യപിന് കെ എ പി അഞ്ചിലും കമാന്റന്റായാണ് നിയമനം. ജോസ് ജോര്‍ജിനെ മലപ്പുറത്ത് എം എസ് പിയിലും വിജയ് എസ്. സക്കറിയയെ തിരുവന്തപുരം എസ് എ പിയിലും ബി. കെ. ഉപാധ്യായയെ കെ എ പി രണ്ടിലും ഇ. ജെ. ജയരാജിനെ എസ് ആര്‍ എ എഫിലും കമാന്റന്റായി മാറ്റി നിയമിച്ചു.

കെ. പത്മകുമാറിനെ തിരുവനന്തപുരത്ത് പൊലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പലായും ഡി. വിജയനെ തിരുവനന്തപുരത്ത് അഡീഷണല്‍ എ ഐ ജിയായും മാറ്റി നിയമിച്ചു. വി. ശാന്താറാമിനെ തിരുവനന്തപുരം ദേവസ്വം ബോര്‍ഡിലും ടി. ജെ. ജോസിനെ എക്സൈസ് വകുപ്പിലും വിജിലന്‍സ് ഓഫീസറായി നിയമിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X