ഭീക-ര-വാ-ദി-യെ ഐഎ-സ്-ഐ സഹാ-യി-ച്ചു
വാഷിംഗ്ടണ്‍: ഭീകരവാദത്തോടുള്ള നിലപാട് സംബന്ധിച്ച പാകിസ്ഥാന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന ഒരു റിപ്പോര്‍ട്ട് വാഷിംഗ്ടണ്‍ പോസ്റ് പ്രസിദ്ധീകരിച്ചു.
ഭീകരവാദിയായ ഷെയ്ക് ഒമര്‍ സയിദിന് ഒരു കേസില്‍ നിയമപരമായ സഹായത്തിന് വേണ്ട തുക അടച്ചത് ഐഎസ്ഐയാണെന്ന് ഒരു പേര് വെളിപ്പെടുത്താത്ത ഒരു ഐഎസ്ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ് റിപ്പോര്‍ട്ട് ചെയ്തു.
പാശ്ചാത്യ വിനോദസഞ്ചാരികളെ തട്ടികൊണ്ടുപോയെന്ന കേസില്‍ വിചാരണ നേരിടുമ്പോഴാണ് ഒമറിന് പാകിസ്ഥാന്റെ ലണ്ടന്‍ ഏജന്‍സിയിലെ ഐഎസ്ഐ സ്റേഷന്‍ തലവന്‍ സഹായം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സയീദിന് ഐഎസ്ഐ ബന്ധമുണ്ടെന്ന് നേരത്തെ സംശയമുണ്ടായിരുന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടര്‍ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ സയീദ് ഉള്‍പ്പെട്ടിരുന്നു. പേളിനെ വധിച്ച കേസില്‍ സയീദ് പ്രതിയെന്ന് സംശയിക്കപ്പെടുന്ന വേളയില്‍ ഒമര്‍ ഐ എസ് ഐയ്ക്ക് കീഴടങ്ങി. എന്നാല്‍ ഇക്കാര്യം ഒരാഴ്ചയോളം ഐഎസ്ഐ പുറത്തുവിട്ടില്ല. പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് അമേരിക്ക സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പാണ് പാകിസ്ഥാന്‍ ഇക്കാര്യം പുറത്തുവിട്ടത്.
ഒമര്‍ കീഴടങ്ങിയിട്ടും അക്കാര്യം ഉടനെ ഐഎസ്ഐ പുറത്തു വിടാതിരുന്നത് അമേരിക്കയുടെ സംശയത്തിന് കാരണമായിരുന്നു. ഒമറിനെ രക്ഷപ്പെടുത്താനാണ് ഐഎസ്ഐ ശ്രമിക്കുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഒമറിനെ ഐഎസ്ഐ സഹായിച്ചുവെന്ന് വ്യക്തമായിരിക്കെ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ ഐക്യപ്പെട്ടതിന് പിന്നിലെ ആത്മാര്‍ഥതയെയും അമേരിക്ക സംശയിച്ചുതുടങ്ങിയിരിക്കുന്നു.












Click it and Unblock the Notifications