വിഭാഗീയത: സിപിഎം സമിതി അന്വേഷിക്കും
തിരുവനന്തപുരം: സിപിഎമ്മിന്റെ ആലപ്പുഴ, തൃശൂര്‍ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പുകളില്‍ വിഭാഗീയതയുണ്ടായെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി മൂന്നംഗ സമിതിയെ നിയോഗിച്ചു.
പാലൊളി മുഹമ്മദ് കുട്ടി, എ. വിജയരാഘവന്‍, പി. കരുണാകരന്‍ എന്നിവരടങ്ങിയ സമിതിയെയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ എന്‍. എന്‍. കൃഷ്ണദാസിനെ ഒഴിവാക്കിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന ആവശ്യം അംഗീകരിച്ചില്ല.












Click it and Unblock the Notifications