സഹകരണ ബാങ്ക്: ഹര്‍ജി തള്ളി
കൊച്ചി: സംസ്ഥാന സഹകരണ ബാങ്കിന്റെയും ജില്ലാ സഹകരണ ബാങ്കിന്റെയും ഭരണ സമിതിയികളെ കാലാവധി തീരും വരെ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
സംസ്ഥാന സഹകരണ ബാങ്കിന്റെയും 10 ജില്ലാ സഹകരണ ബാങ്കുകളുടെയും ഭരണ സമിതികളാണ് ഹര്‍ജി നല്‍കിയത്.
സഹകരണ ബാങ്ക് ഭരണ സമിതികളെ പിരിച്ചുവിട്ടുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും മുമ്പ് നല്‍കിയ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിന് ശേഷം ആവശ്യമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ജസ്റിസ് എം. രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications