Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

തളിപ്പറമ്പ്: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുപ്പം സ്വദേശി ആവാരം അബ്ദുള്‍ ലത്തീഫിനെ (24) മെയ് മൂന്ന് വെള്ളിയാഴ്ച രാത്രി അക്രമികള്‍ വെട്ടിക്കൊന്നു. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.

ശനിയാഴ്ച മുസ്ലിം ലീഗ് തളപ്പറമ്പില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. തളിപ്പറമ്പില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് ലത്തീഫിനെ ഒരു സംഘം മാരകായുധങ്ങളുമായി അക്രമിച്ചത്. സെക്കന്റ് ഷോ സിനിമ കഴിഞ്ഞ് വരികയായിരുന്ന ലത്തീഫിനെ പാളയാട് പാലത്തില്‍ വച്ച് നിരവധി ആളുകള്‍ നോക്കിനില്‍ക്കെയാണ് അക്രമികള്‍ വെട്ടിക്കൊന്നത്. ജീപ്പിലെത്തിയ അക്രമികള്‍ കൊല നടത്തിയ ശേഷം ജീപ്പില്‍ തന്നെ തിരിച്ചുപോയി.

കഴിഞ്ഞ വര്‍ഷം ആഗസ്ത് 29ന് കുപ്പത്തു വെച്ച് സിപിഎം പ്രവര്‍ത്തകന്‍ ദിനേശനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായിരുന്നു ലത്തീഫ്. ജാമ്യത്തിലിറങ്ങിയ ലത്തീഫ് മുംബൈയില്‍ ഒളിച്ചുകഴിയുകയായിരുന്നു. ഈയിടെയാണ് ലത്തീഫ് തിരിച്ചെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+