പിള്ളയും ഗണേഷും തീവ്രമായി പ്രതികരിക്കുന്നു
തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെ പരാമര്‍ശങ്ങളോട് കേരള കോണ്‍ഗ്രസ് നേതാക്കളുടെ തീവ്ര പ്രതികരണം.
യുഡിഎഫ് അംഗത്വം ആരുടെയും ഔദാര്യമല്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള പറഞ്ഞു. മുന്നണി രൂപീകരിക്കാന്‍ കെ. കരുണാകരനോടൊപ്പം താനേ ഉണ്ടായിരുന്നുള്ളൂ. അതിന് വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ചതാണ്.
യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. മന്ത്രിസഭ അധികാരമേറ്റപ്പോള്‍ തന്നെ ഇക്കാര്യം അറിയിച്ചിരുന്നതാണ്. ബസ് വാടകയ്ക്കെടുത്ത് ഓടിക്കാന്‍ തീരുമാനിച്ചത് മന്ത്രിയല്ല. ധനകാര്യ സെക്രട്ടറിയും നിയമ സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും അടങ്ങുന്ന ബോര്‍ഡാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്- ബാലകൃഷ്ണപിള്ള പറഞ്ഞു.
ആരൊക്കെ എതിര്‍ത്താലും എയര്‍ ബസ് വാടകയ്ക്കെടുത്ത് ഓടിക്കാനുള്ള തീരുമാനം നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രികെ. ബി. ഗണേഷ് കുമാര്‍ പറഞ്ഞു. ഓലപ്പാമ്പിനെ കണ്ട് പേടിക്കില്ല. വേണ്ടിവന്നാല്‍ മുന്നണി വിടാനും തയ്യാറാണ്. മരിക്കും വരെ മന്ത്രിയായിരിക്കണമെന്ന് ആഗ്രഹമൊന്നുമില്ല.
തങ്ങള്‍ക്ക് തങ്ങളുടേതായ ശക്തിയുണ്ട്. കൊല്ലത്ത് പലരെയും ജയിപ്പിക്കാനും തോല്പിക്കാനും തങ്ങള്‍ക്ക് കഴിയുമെന്ന് ഗണേഷ് കുമാര്‍ ഓര്‍മിപ്പിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications