എഡിബി പരിഷ്കരണം വേണ്ട: വിഎസ്
തിരുവനന്തപുരം: എഡിബി വായ്പ സംബന്ധിച്ച പരിഷ്കരണ നടപടികള്‍ തള്ളിക്കളയണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
വില്പന നികുതി പിരിക്കുന്ന കാര്യത്തില്‍ വരെ എഡിബി നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന വ്യവസ്ഥ സംസ്ഥാനത്തിന് അപകടകരമാണെന്ന് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി. മെയ് നാല് ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എല്ലാ മേഖലകളും സ്വകാര്യവത്കരണത്തിലേക്ക് തള്ളിവിടുന്നതിന് പ്രതിഫലമായാണ് എഡിബി വായ്പ ലഭിക്കുന്നത്. എഡിബി മുന്നോട്ടുവെച്ച നയസമീപന രേഖ തള്ളിക്കളയുകയാണ് ചെയ്യേണ്ടത്. എഡിബി നിര്‍ദേശ പ്രകാരം പരിഷ്കരണം നടപ്പാക്കുന്നതിനെതിരെ സമരം ചെയ്യാന്‍ ജനങ്ങളെ പ്രാപ്തരാക്കും.
പിണറായി വിജയന്‍ സൗജന്യ വിമാന ടിക്കറ്റ് ഉപയോഗിച്ച് സിംഗപ്പൂരില്‍ പോയതില്‍ തെറ്റൊന്നുമില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ താന്‍ ഇത്തരം സൗജന്യ ടിക്കറ്റുകള്‍ ഉപയോഗിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications