തനിയ്ക്കെതിരെ മന്ത്രിസഭയ്ക്കുള്ളില്‍ നീക്കം
കോട്ടയം: തന്റെ പ്രതിഛായ തകര്‍ക്കാന്‍ മന്ത്രിസഭയ്ക്കുള്ളില്‍ നിന്ന് നീക്കമുണ്ടായെന്ന് റവന്യു മന്ത്രി കെ. എം. മാണി പറഞ്ഞു.
വര്‍ഷങ്ങളുടെ രാഷ്ട്രീയ ജീവിതത്തില്‍ താന്‍ നിലനിര്‍ത്തിയ പ്രതിഛായ നശിപ്പിക്കാനുള്ള നീക്കത്തെ തുടര്‍ന്നാണ് മതികെട്ടാന്‍ മല വനം വകുപ്പിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതെന്ന് മാണി വ്യക്തമാക്കി. കോട്ടയത്ത് നടന്ന കേരള കോണ്‍ഗ്രസ് (എം) റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മാണി.
മതികെട്ടാന്‍ മല വിവാദത്തെ പറ്റി ഒന്നും പറയാതെ മാണി പ്രസംഗം അവസാനിപ്പിക്കാനൊരുങ്ങിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നാണ് മാണി ഇക്കാര്യം അറിയിച്ചത്.
തന്നെ ചെളിവാരിയെറിയാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications