30% ഷാപ്പുകള്‍ ഏറ്റെടുക്കാന്‍ ബാക്കി
തിരുവനന്തപുരം: 30 ശതമാനം കള്ള് ഷാപ്പുകള്‍ ഇനിയും വിറ്റുപോകാത്ത സാഹചര്യത്തില്‍ ഷാപ്പ് ലൈസന്‍സ് നല്‍കുന്നതിനുള്ള തീയതി മെയ് 10 വരെ നീട്ടി.
കഴിഞ്ഞ മാസം 10നാണ് ഷാപ്പ് ലൈസന്‍സ് നല്‍കുന്നത് ആരംഭിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ ഷാപ്പുകള്‍ വിറ്റുതീര്‍ന്നില്ല. തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് മുഴുവന്‍ ഷാപ്പുകളും വിറ്റുപോയത്.
പലയിടത്തും ബിനാമികളെ വെച്ച് അബ്കാരി കോണ്‍ട്രാക്ടര്‍മാര്‍ കള്ള് ഷാപ്പുകള്‍ അധീനതയിലാക്കുമ്പാേേള്‍ തന്നെയാണ് 30 ശതമാനം കള്ള് ഷാപ്പുകള്‍ വിറ്റുപോകാതെ കിടക്കുന്നത്.
നാമമാത്രമായ ലൈസന്‍സ് ഈടാക്കി ബാക്കിയുള്ള ഷാപ്പുകള്‍ തൊഴിലാളികളെ ഏല്പിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്.












Click it and Unblock the Notifications