ബി. എന്‍. കൃപാല്‍ ചീഫ് ജസ്റിസായി സ്ഥാനമേറ്റു
ദില്ലി: സുപ്രിം കോടതി ചീഫ് ജസ്റിസായി ഭുബിന്ദര്‍ നാഥ് കൃപാല്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
മെയ് ആറ് തിങ്കളാഴ്ച രാഷ്ട്രപതി ഭവനിലെ അശോക ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി കെ. ആര്‍. നാരായണനു മുമ്പാകെയാണ് കൃപാല്‍ സത്യപ്രതിജ്ഞ ചെയ്തത്.
സുപ്രിം കോടതിയുടെ 31-ാമത്തെ ചീഫ് ജസ്റിസാണ് ബി. എന്‍. കൃപാല്‍.
പ്രധാനമന്ത്രി എ. ബി. വാജ്പേയി, കേന്ദ്ര ആഭ്യന്തര മന്ത്രി എല്‍. കെ. അദ്വാനി, കേന്ദ്ര നിയമമന്ത്രി അരുണ്‍ ജെറ്റ്ലി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
1937 നവംബര്‍ എട്ടിന് ജനിച്ച കൃപാല്‍ ദില്ലി സര്‍വകലാശാലയില്‍ നിന്നാണ് നിയമ ബിരുദം നേടിയത്. 1961ല്‍ അഭിഭാഷകനായി പ്രവര്‍ത്തനം ആരംഭിച്ചു.
1979ല്‍ ദില്ലി ഹൈക്കോടതി ജഡ്ജിയായും 1993 ല്‍ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായും സ്ഥാനമേറ്റു. 1995ല്‍ സുപ്രിം കോടതി ജഡ്ജിയായി.












Click it and Unblock the Notifications