എന്‍ട്രന്‍സിനെത്തുന്നവര്‍ക്ക് താമസസൗകര്യം
ബാംഗ്ലൂര്‍: കര്‍ണാടകത്തിന്റെ പൊതു പ്രവേശന പരീക്ഷയെഴുതാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടക സംസ്ഥാന വിനോദ സഞ്ചാര വികസന കോര്‍പ്പറേഷന്‍ (കെഎസ്ടിഡിസി) താമസസൗകര്യങ്ങളൊരുക്കുന്നു.
മെയ് ഒമ്പത് വ്യാഴാഴ്ച തുടങ്ങുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ 60,000 ഓളം വിദ്യാര്‍ഥികളാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നത്. ഇവര്‍ക്ക് ബാംഗ്ലൂരില്‍ താമസത്തിനും ഗതാഗതത്തിനുമുള്ള സൗകര്യമാണ് കെഎസ്ടിഡിസി ഒരുക്കുന്നത്.
കര്‍ണാടകത്തിലെ വിവിധ ഭാഗങ്ങളിലായി പരീക്ഷാ കേന്ദ്രങ്ങളുണ്ടെങ്കിലും എത്തിപ്പെടാനുള്ള സൗകര്യം പരിഗണിച്ച് ബാംഗ്ലൂരിലെ കേന്ദ്രങ്ങളിലാണ് മിക്ക വിദ്യാര്‍ഥികളും പരീക്ഷയെഴുതാന്‍ താത്പര്യപ്പെടുന്നത്.
പ്രവേശന പരീക്ഷയുടെ അപേക്ഷാ ഫോറങ്ങളോടൊപ്പം കെഎസ്ടിഡിസിയുടെ ലഘുലേഖകളും വിതരണം ചെയ്തിരുന്നു. കെഎസ്ടിഡിസി നല്‍കുന്ന സൗകര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ലഘുലേഖകളില് ഉണ്ടായിരുന്നത്.
വിദ്യാര്‍ഥികള്‍ക്ക് താമസത്തിനായി വിവിധ തരത്തിലുള്ള ഹോട്ടലുകളും മറ്റ് താമസ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. റെയില്‍വെ സ്റേഷനുകളിലും വിമാനത്താവളങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരേണ്ട സ്ഥലങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനം കെഎസ്ടിഡിസി ഒരുക്കും.
ബാംഗ്ലൂരിലെ 169 പരീക്ഷാ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ പ്രത്യേക മാപ്പ് വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്.
പരീക്ഷയ്ക്കു ശേഷം ബാംഗ്ലൂരും കര്‍ണാടകത്തിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും പ്രത്യേക വിനോദ സഞ്ചാര പദ്ധതിയും കെഎസ്ടിഡിസി തയ്യാറാക്കിയിട്ടുണ്ട്.












Click it and Unblock the Notifications