ലത്തീഫിന്റെ കൊല: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റില്‍
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കുപ്പത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആവാരം അബ്ദുള്‍ ലത്തീഫിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കുപ്പം ബ്രാഞ്ച് സെക്രട്ടറി ടി. ചന്ദ്രനെ (42) പൊലീസ് അറസ്റ് ചെയ്തു.
മെയ് അഞ്ച് ഞായറാഴ്ച തളിപ്പറമ്പ് ടൗണില്‍ വെച്ചാണ് ചന്ദ്രനെ അറസ്റ് ചെയ്തത്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എല്ലാവരെയും ഉടന്‍ അറസ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
മെയ് മൂന്ന് വെള്ളിയാഴ്ച രാത്രിയാണ് ലത്തീഫിനെ ഒരു സംഘം പേര്‍ വെട്ടിക്കൊന്നത്. കഴിഞ്ഞ വര്‍ഷം ഒരു സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായിരുന്നു ലത്തീഫ്.












Click it and Unblock the Notifications