Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യബസ്പദ്ധതി നടപ്പാക്കും : മന്ത്രി

തിരുവനന്തപുരം: കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ സ്വകാര്യബസുകള്‍ വാടകയ്ക്കെടുത്ത് ഓടിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഗതാഗതമന്ത്രി കെ. ഗണേഷ്കുമാര്‍ പറഞ്ഞു. മെയ് ആറ് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ ഈ പദ്ധതിയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഈ പദ്ധതി യുഡിഎഫില്‍ ചര്‍ച്ചചെയ്ത് അംഗീകരിച്ചിട്ടില്ലെന്നായിരുന്നു മുരളീധരന്റെ ആരോപണം.

ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് ഗണേഷ് വ്യക്തമാക്കി.കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്നും കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്വകാര്യബസുകള്‍ വാടകയ്ക്കെടുത്തോടിക്കാന്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാരെ ഒരു വിധത്തിലും ബാധിക്കില്ലെന്നതിനാല്‍ ഇതൊരു നയപരമായ തീരുമാനല്ല. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനമെന്നും ഗണേഷ് പറഞ്ഞു.

എന്തായാലും ഈ പദ്ധതിയുമായി മുന്നോട്ടു പോകുകതന്നെ ചെയ്യും. ഇതിനായി സ്വകാര്യ ലക്ഷ്വറി ബസുടമകളില്‍ നിന്നും കെഎസ്ആര്‍ടിസിക്ക് ലഭിച്ച ടെണ്ടറുകള്‍ ഇന്നു തന്നെ തുറക്കും. ടെണ്ടറുകള്‍ തുറന്നതിനു ശേഷം മാത്രമേ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങാനുദ്ദേശിച്ച ഈ പദ്ധതി തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കൂ.- മന്ത്രി ഗണേഷ് പറഞ്ഞു.

പദ്ധതി പ്രായോഗികമാണെന്ന് തോന്നിയാല്‍ നടപ്പാക്കുക തന്നെ ചെയ്യും. ഇത് കെഎസ്ആര്‍ടിസി ബോര്‍ഡ് യോഗത്തില്‍ കൈക്കൊണ്ട തീരുമാനമാണെന്നും ഗണേഷ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+