കബീറിന് കോണ്‍ഗ്രസിലേക്ക് ക്ഷണം
ഒറ്റപ്പാലം: എന്‍സിപി വിട്ട വി. സി. കബീര്‍ എം എല്‍ എയെ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനും യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. തീരുമാനം പിന്നീട് പറയാമെന്നായിരുന്നു വി. സി. കബീറിന്റെ മറുപടി.
മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ മേഖലകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മെയ് അഞ്ച് ഞായറാഴ്ച നടന്ന ആദ്യ സംയുക്ത യോഗത്തിന്റെ 81-ാം വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് വേദിയിലുണ്ടായിരുന്ന കബീറിനെ മുരളിയും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത്.
ഇപ്പോള്‍ ഒന്നും പറയുന്നില്ല, പറയേണ്ടിവരുമ്പോള്‍ പറയാം എന്നായിരുന്നു കബീറിന്റെ മറുപടി.
എന്‍സിപി വിട്ട കബീര്‍ കോണ്‍ഗ്രസ്-എസില്‍ ചേരുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇടതുമുന്നണിയില്‍ തന്നെ തുടരുമെന്നാണ് കബീര്‍ നിലപാട് അറിയിച്ചിരുന്നത്.












Click it and Unblock the Notifications