കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളി എന്തിന് പരസ്യ വിമര്‍ശനം നടത്തുന്നു? - പിള്ള

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിമര്‍ശനം യുഡിഎഫില്‍ പറണയമെന്ന് പറയുന്നവര്‍ എന്തിനാണ് ഘടകകക്ഷികള്‍ക്കെതിരെ പരസ്യ വിമര്‍ശനം നടത്തുന്നതെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള ചോദിച്ചു.

മെയ് ആറ് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിലെ പല കക്ഷി നേതാക്കള്‍ക്കുമെതിലെ കെ പി സി സി പ്രസിഡന്റ് വിമര്‍ശനം പതിവാക്കിയിരിയ്ക്കുകയാണ്. മുസ്ലിം ലീഗിനെതിരെയും മാണി ഗ്രൂപ്പിനെതിരെയും വിമര്‍ശനം നടത്തിയ മുരളി ഇപ്പോള്‍ ഗണേശനും തനിയ്ക്കുമെതിരെ തിരിഞ്ഞിരിയ്ക്കുന്നെന്നേ ഉള്ളൂ. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ നടത്തുന്ന പരിഷ്കാരങ്ങളെക്കുറിച്ച് കഴിഞ്ഞ യു ഡി എഫ് യോഗത്തില്‍ മന്ത്രി ഗണേശ്കുമാര്‍ വിവരിച്ചിരുന്നതാണ്. അന്ന് അതിനെ എതിര്‍ക്കാതെ വായടച്ചിരുന്ന മുരളിയ്ക്ക് ഇപ്പോള്‍ എന്തുപറ്റിയെന്നും പിള്ള ചോദിച്ചു.

മതികെട്ടാനിലെ ഭൂമി കൈയേറ്റത്തില്‍ റവന്യു മന്ത്രിയെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ലെന്നും വനം വകുപ്പിനും കൈയേറ്റത്തില്‍ പങ്കുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മാണിയുടെ കാലത്തും വനം കൈയേറ്റമുണ്ടായിട്ടുണ്ടാവാം. എന്നാല്‍ ഭൂമി കൈയേറ്റം വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന സംഗതിയാണ്.

മതികെട്ടാനിലെ ഭൂമി കൈയേറ്റത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ല.

യുഡിഎഫിന്റെ സ്ഥാപകന്‍ താനാണെന്ന് അവകാശപ്പെട്ടിട്ടില്ല. യുഡിഎഫ് സ്ഥാപിക്കുമ്പോള്‍ കെ. കരുണാകരനോടൊപ്പം താനുമുണ്ടായിരുന്നുവെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ- പിള്ള വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X