പൂയംകുട്ടിയിലും ഭൂമി കൈയേറ്റം
തിരുവനന്തപുരം: മതികെട്ടാന്‍ മലയിലെ ഭൂമി കൈയേറ്റം ഉണ്ടാക്കിയ ഒച്ചപ്പാടുകള്‍ അവസാനിക്കും മുമ്പു തന്നെ പൂയം കുട്ടിയിലും ഭൂമി കൈയേറ്റം നടന്നു.
എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ വന മേഖലയിലാണ് ഭൂമി കൈയേറ്റം നടന്നത്. മതികെട്ടാന്‍ മലയിലെ ഭൂമി കൈയേറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഇവിടെയും ഭൂമി കൈയേറിയതെന്നാണ് അറിയുന്നത്.
വെള്ളാരന്‍കുന്ന്, മണികണ്ഠന്‍ ചാല്‍, മെതാനപ്പാറ, കല്ലേലിമേട്, താലുംകണ്ടം, ഇനിപ്പാറ എന്നിവിടങ്ങളിലാണ് ഭൂമി കൈയേറ്റം നടന്നതെന്ന് ഈ പ്രദേശത്ത് സര്‍വെ നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് കൈയേറിയത്.
വനം ഉദ്യോഗസ്ഥരുടെ അറിവില്ലാതെ കൈയേറ്റം നടക്കില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ റബറും കുരുമുളകും കൃഷി ചെയ്യുകയാണ് കൈയേറ്റക്കാര്‍. ചിലയിടങ്ങളില്‍ വീടുകളും നിര്‍മിച്ചിട്ടുണ്ട്.
ഈ പ്രദേശങ്ങളുടെ സമീപങ്ങളിലായി താമസിച്ചുവന്നിരുന്ന ആദിവാസികളെ ഭീഷണിപ്പെടുത്തി ഓടിച്ചതിനു ശേഷമാണ് കൈയേറ്റക്കാര്‍ ചുറ്റുമുള്ള വനഭൂമി കൈയേറിയത്.
വളരേയേറെ പാരിസ്ഥിതിക സവിശേഷതകളുള്ള പ്രദേശങ്ങളാണ് ഭൂമി കൈയേറ്റ ഭൂമി തങ്ങളുടേതാക്കിയിരിക്കുന്നത്.












Click it and Unblock the Notifications