കയ്യേറ്റക്കാരെ ഒഴിപ്പിക്കാനായില്ലെങ്കില്‍ രാജി: മന്ത്രി
പീച്ചി: മതികെട്ടാനില്‍ അനധികൃതമായി വനഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാനായില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് വനം മന്ത്രി കെ. സുധാകരന്‍.
പീച്ചി വന്യജീവിസങ്കേതത്തില്‍ വന്യജീവി സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിയ്ക്കുകയായിരുന്നു മന്ത്രി. എല്ലാ രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ടവരും മതികെട്ടാനില്‍ വനം കയ്യേറിയിട്ടുണ്ട്. പക്ഷെ പാര്‍ട്ടിയുടെ നിറം നോക്കാതെ എല്ലാവരെയും ഒഴിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
മതികെട്ടാനില്‍ കൂടുതല്‍ കയ്യേറ്റശ്രമങ്ങള്‍ തടയാന്‍ മൂന്ന് ഫോറസ്റ് സ്റേഷനുകള്‍ തുറക്കും. ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നാലും കയ്യേറ്റക്കാര്‍ക്ക് പട്ടയം നല്കുന്ന പ്രവണതയുണ്ട്. ഇത് അവസാനിപ്പിക്കണം. വനം കയ്യേറിയവര്‍ക്ക് പട്ടയം നല്‍കുമെന്ന് പറയുന്നവരെ രാജ്യദ്രോഹിയെന്ന് പറയാന്‍ സമൂഹം തയ്യാറാവണം.
പെരിങ്ങല്‍കുത്തില്‍ അനധികൃതമായി വനം കയ്യേറിയവരെ ഒഴിപ്പിക്കാന്‍ പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്ന് ഭൂമി ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications