സു കി സ്വതന്ത്രയായി
യാഗോണ്‍: സമാധാനത്തിന് നോബല്‍ സമ്മാനം നേടിയ മ്യാന്‍മാറിലെ ആങ് സാന്‍ സൂ കി സ്വതന്ത്രയായി.
19 മാസം നീണ്ട വീട്ടു തടങ്കലിന് ശേഷമാണ് സു കി സ്വതന്ത്രയാവുന്നത്. മ്യാന്‍മാറിലെ ജനാധിപത്യ കക്ഷി നേതാവാണ് സു കി. പട്ടാള ഭരണകൂടം അവര്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പാടെ പിന്‍വലിച്ചിരിക്കുകയാണ്. ഈ വാര്‍ത്ത സ്ഥിരീകരിച്ചതായി ചീഫ് മിലിട്ടറി ഇന്റലിജന്‍സ് ഓഫീസിലെ ഒരു വക്താവ് ആറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി റാസാലി ഇസ്മൈല്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് പട്ടാള ഭരണകൂടത്തിന്റെ ഈ മനം മാറ്റം.
വീട്ടുതടങ്കലില്‍നിന്ന് മോചിതയായ സു കി വീട്ടിനു മുന്നില്‍ കൂടി നൂറുകണക്കിന് അനുയായികളോട് സംസാരിച്ചു. നീലവസ്ത്രം ധരിച്ച് തലയില്‍ പൂക്കളണിഞ്ഞ് എത്തിയ സു കി മ്യാന്‍മാറില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് അടിയ്ക്കുമെന്ന് ആശ പ്രകടിപ്പിച്ചു.
1991 ലാണ് സു കി യ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയത്. 2000 സെപ്തംബര്‍ മുതല്‍ കായല്‍തീരത്തുള്ള സ്വവസതിയില്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. പൊതുജനത്തിനു മുന്‍പില്‍ ഇറങ്ങാന്‍ പ്രത്യക്ഷപ്പെടാന്‍ അനുമതി ലഭിച്ചിരുന്നില്ല.
1988 ല്‍ പട്ടളം ഭരണം പിടിച്ചെടുത്തതു മുതല്‍ അവര്‍ ഭരണകൂടത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. 1989 ല്‍ അവരെ പട്ടാളം തടങ്കലിലാക്കി. 1990 ല്‍ അവരുടെ പാര്‍ട്ടിയായ ദേശീയ ജനാധിപത്യ ലീഗ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നെങ്കിലും അവര്‍ക്കധികാരം കൈമാറാന്‍ പട്ടാളം തയ്യാറായില്ല.
1995 ല്‍ തടങ്കലില്‍ നിന്നും സ്വതന്ത്രയായി. പക്ഷേ യാങ്കൂണിനു പുറത്തുപോകാനുള്ള അനുമതി നല്‍കിയിരുന്നില്ല. പിന്നീട് രണ്ടു പ്രാവശ്യം യാങ്കൂണിനു പുറത്തു കടക്കാനുള്ള ശ്രമം വിഫലമാക്കിയ പട്ടാള ഭരണകൂടം അവരെ വീട്ടു തടങ്കലിലാക്കി.
ആഫ്രിക്കയില്‍ മണ്ടേലയ്ക്കു നേരിടേണ്ടി വന്നതിന്റെയത്ര ഭീകരമല്ലെങ്കിലും രാഷ്ട്രീയ സ്വാതന്ത്യ്രത്തിനു നേരെ നടന്ന മനുഷ്യാവകാശ കടന്നാക്രമണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായാണ് സൂക്കിക്കു നേരെയുള്ള അടിച്ചമര്‍ത്തലുകളെ ലോകം കാണുന്നത്.












Click it and Unblock the Notifications