Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസ് കേരളത്തിലേയ്ക്ക് ?

കൊച്ചി : ബാംഗളൂരിലെ ഐടി വമ്പന്‍ ഇന്‍ഫോസിസ് കേരളത്തിലേയ്ക്ക്. ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ മുതല്‍മുടക്കാന്‍ കമ്പനി തീരുമാനിച്ചു കഴിഞ്ഞു.

ബിസിനസ് വിപുലീകരിക്കുമ്പോള്‍ കേരളത്തെ പരിഗണിക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട് ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണ മൂര്‍ത്തി ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. ഇന്‍ഫോസിസിന്റെ സ്ഥാപക അംഗങ്ങളില്‍ രണ്ടു പേര്‍ കേരളത്തില്‍ നിന്നുളളവരാണെന്നും മൂര്‍ത്തി ചൂണ്ടിക്കാട്ടി.

കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എസ്. ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ എസ്. ഡി. ഷിബുലാല്‍ എന്നിവര്‍ കേരളീയരാണ്. ഗോപാലകൃഷ്ണന്‍ തിരുവനന്തപുരം സ്വദേശിയും ഷിബുലാല്‍ ആലപ്പുഴ സ്വദേശിയുമാണെന്ന് മൂര്‍ത്തി പറഞ്ഞു.

അവരുടെ നാട്ടില്‍ കമ്പനിയുടെ സാന്നിദ്ധ്യമുണ്ടാകുന്നത് നല്ലകാര്യമാണ് അദ്ദേഹം പറയുന്നു.

ബാംഗളൂരിലെ പ്രധാന ഓഫീസിനു പുറമേ, ഹൈദരാബാദ്, മൈസൂര്‍,ചെന്നൈ, ഭുവനേശ്വര്‍, മംഗലാപുരം, പൂനെ, മൊഹാലി എന്നിവിടങ്ങളിലും ഇന്‍ഫോസിസ് സെന്ററുകളുണ്ട്.

എന്നാല്‍ കേരളത്തില്‍ എന്ന് സെന്റര്‍ തുടങ്ങുമെന്ന ചോദ്യത്തിന് മൂര്‍ത്തി കൃത്യമായ ഉത്തരം നല്‍കിയില്ല. ഐടി രംഗത്ത് നിലനില്‍ക്കുന്ന മന്ദത കണക്കിലെടുക്കുമ്പോള്‍ കൃത്യമായ തീയതി പറയാന്‍ കഴിയില്ലെന്ന് നാരായണമൂര്‍ത്തി പറഞ്ഞു.

ഇന്‍ഫോസിസിന്റെ വരവ് കേരള സര്‍ക്കാര്‍ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ നിക്ഷേപമാണ് നാരായണമൂര്‍ത്തി വാഗ്ദാനം ചെയ്യുന്നത്.

ഐടി രംഗത്തെ വന്‍തോക്കുകളുടെയൊന്നും സാന്നിദ്ധ്യം ഇപ്പോള്‍ കേരളത്തിലില്ല. ഇന്‍ഫോസിസിന്റെ വരവോടെ മറ്റു കമ്പനികളും കേരളത്തിലേയ്ക്ക് വരാന്‍ സാദ്ധ്യതയുണ്ടെന്ന് സംസ്ഥാനത്തെ ഐടി വിദഗ്ദ്ധര്‍ കരുതുന്നു.

രാജ്യത്തെ വിവിധ നിക്ഷേപ സാദ്ധ്യതകള്‍ പഠിക്കാനായി കമ്പനി ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്ന് നാരായണ മൂര്‍ത്തി പറഞ്ഞു. ഈ കമ്മിറ്റിയുടെ ശിപാര്‍ശ അനുസരിച്ചാണ് പുതിയ നിക്ഷേപം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+