പുതിയ സ്പീക്കര്‍ : തീരുമാനം നാളയെന്ന് മഹാജന്
ദില്ലി : പുതിയ സ്പീക്കറുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രമോദ് മഹാജന്. ബുധനാഴ്ചയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രിയുടെ അനുവാദത്തോടെ എന്‍ഡിഎ ഘടക കക്ഷികളുമായും പ്രതിപക്ഷവുമായും താന്‍ ഇതു സംബന്ധിച്ച് അനൗപചാരിക ചര്‍ച്ച തുടങ്ങിയെന്ന് മഹാജന് പറഞ്ഞു.
സ്പീക്കര്പദത്തിന് ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മെയ് 10നാണ് തിരഞ്ഞെടുപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ബാലയോഗിയും പി. എം. സെയ്ദും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കാര്യം മഹാജന് അനുസ്മരിച്ചു.
പ്രമോദ് മഹാജന് സോണിയാ ഗാന്ധിയെ കണ്ടിരുന്നു. എന്തിനാണ് കൂടി കാഴ്ച എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും സ്പീക്കറെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കായിട്ടാണിതെന്നാണ് കരുതുന്നത്. സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിറുത്തുന്നത് തള്ളിക്കളയാനാവില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതാണ് കൂടിക്കാഴ്ചയ്ക്ക് കാരണമായതെന്നാണ് അഭ്യൂഹം. അഭിപ്രായ സമന്വയം ഉണ്ടാക്കി തിരഞ്ഞെടുപ്പ് ഒഴിവാക്കാനാവുമെന്നാണ് ബി ജെ പി കരുതുന്നത്.
ബാലയോഗിയുടെ വിയോഗത്തെ തുടര്‍ന്ന് തെലുങ്കു ദേശം സ്പീക്കര്‍ പദത്തിലേയ്ക്ക് അവകാശവാദം ഉന്നയിക്കാത്തതിനാല്‍ ബിജെപി നേതാവിനെ സ്പീക്കറാക്കാനാണ് നീക്കം. കഴിഞ്ഞ മാര്‍ച്ചിലാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ബാലയോഗി മരണമടഞ്ഞത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications