ആദിവാസി ഭൂമി: സിപിഎം ജയില്‍ മാര്‍ച്ച് നടത്തി
കോഴിക്കോട്: ഭൂമിക്ക് സമരം നടത്തി ജയിലില്‍ കഴിയുന്ന മുഴുവന്‍ ആദിവാസികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കോഴിക്കോടും കണ്ണൂരും ജയില്‍ മാര്‍ച്ച് നടത്തി.
കോഴിക്കോട് നടത്തിയ സബ് ജയില്‍ മാര്‍ച്ച് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ടി. ശിവദാസ മേനോന്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്യ്രം കിട്ടി ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആദിവാസികള്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ അര്‍ഥമില്ലായ്മയെയാണ് വെളിപ്പെടുത്തുന്നതെന്ന് ശിവദാസ മേനോന്‍ പറഞ്ഞു.
ആദിവാസികളുടെ ഭൂമി പ്രശ്നത്തില്‍ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് ഇടപെടണമെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications