പയ്യോളിയില്‍ അപൂര്‍വ സസ്യശേഖരം ഒരുക്കുന്നു
കോഴിക്കോട്: പയ്യോളിയിലെ തീരം പ്രകൃതി സംരക്ഷണ സമിതി മുപ്പതിനായിരത്തോളം മരങ്ങളുടെ തൈകള്‍ നട്ട് ഒരു അപൂര്‍വ സസ്യശേഖരം ഒരുക്കുന്നു. വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ററി വിഭാഗത്തിന്റെ സഹായത്തോടെയാണ് സസ്യശേഖരം ഒരുക്കുന്നത്.
നാട്ടുകാരുടെ സഹകരണത്തോടെടെയാണ് തൈകള്‍ നടുന്നത്. സ്ത്രീകളും കുട്ടികളുടമടക്കം നിരവധി പേര്‍ തൈകള്‍ നടുന്നതില്‍ സഹകരിക്കുന്നു.
കേരളത്തിന്റെ സവിശേഷകളെങ്കിലും പതുക്കെ സര്‍വനാശം നേരിട്ടുകൊണ്ടിരിക്കുന്ന മരങ്ങളടക്കം വിവിധ തരത്തിലുള്ള തൈകളാണ് നടുന്നത്. കാഞ്ഞിരം, പാല, ആല്‍, ഇലവ് എന്നിവയ്ക്ക് പുറമെ കാറ്റാടി, ബദാം, ബാംബു, വാഗ എന്നിവയും നടുന്നു.
തൈകള്‍ നട്ട് പൂര്‍ത്തിയാവുന്നത് വരെ വനം വകുപ്പിന്റെ സഹായമുണ്ടാവും. നടുന്നത് പൂര്‍ത്തിയായാല്‍ ഈ തൈകള്‍ ജനങ്ങളുടേതാണ്.
തീരപ്രദേശത്തെ ശക്തിയായ കാറ്റിനെ ചെറുക്കാനും തണല്‍ പകരാനും ഈ മരങ്ങള്‍ സഹായിക്കും. പാല പോലുള്ള മരങ്ങള്‍ മിന്നല്‍ മൂലമുള്ള കെടുതികള്‍ ഒഴിവാക്കുന്നതിന് സഹായകരമാണ്.
പ്രകൃതി സംരക്ഷണ പരിപാടികളിലൂടെ തീരദേശം സമിതി നേരത്തെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications