ചലച്ചിത്ര അവാര്‍ഡ് നിശ കോഴിക്കോട് നിന്ന് മാറ്റി
കോഴിക്കോട്: സ്പോണ്‍സര്‍മാരെ കിട്ടാത്തതിനെ തുടര്‍ന്ന് കോഴിക്കോട് നടത്താന്‍ തീരുമാനിച്ചിരുന്ന ചലച്ചിത്ര അവാര്‍ഡ് നിശ തിരുവനന്തപുരത്തേക്ക് മാറ്റി.
മെയ് 16ന് വെസ്റ് ഹില്‍ മൈതാനത്ത് അവാര്‍ഡ് നിശ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ 36 ലക്ഷത്തോളം ചെലവ് വരുന്ന പരിപാടിക്ക് സ്പോണ്‍സര്‍മാരെ കിട്ടിയില്ല. ഇതേ തുടര്‍ന്നാണ് പരിപാടി തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഏഴ് വര്‍ഷമായി കോഴിക്കോട് നടന്നുവരുന്ന മലബാര്‍ മഹോത്സവവും ഇത്തവണ സ്പോണ്‍സര്‍മാരെ കിട്ടാത്തതു കൊണ്ട് മുടങ്ങിയിരുന്നു.
അതിനിടെ അവാര്‍ഡ് നിശയുടെ ചീഫ് കോ-ഓര്‍ഡിനേറ്ററായ സൂര്യാ കൃഷ്ണമൂര്‍ത്തി ചലച്ചിത്ര അവാര്‍ഡ് നിശ കോഴിക്കോട്ട് നടത്താനാവാത്തത് കളക്ടറുടെ നിസ്സഹകരണം മൂലമാണെന്ന് ആരോപിച്ചിരുന്നു.












Click it and Unblock the Notifications