കഴിഞ്ഞവര്‍ഷം മലയാളി കുടിച്ചത് 2500 കോടിയുടെ മദ്യം
കോട്ടയം : കേരളത്തില്‍ മദ്യവില്‍പന കുതിച്ചുയരുന്നു.ബിവറേജസ് കോര്‍പറേഷന്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 2001-02 വര്‍ഷത്തില്‍ 2,500 കോടിയുടെ മദ്യവില്‍പന നടന്നിട്ടുണ്ട്.
ബിവറേജസ് കോര്‍പറേഷന്‍ വഴി കഴിഞ്ഞ വര്‍ഷം വിറ്റത് 1,690.33 കോടിയുടെ മദ്യമാണ് വിറ്റത്. സൈനിക ക്യാന്റീനുകളിലെ വില്‍പന കൂടി കണക്കിലെടുക്കുമ്പോള്‍ മദ്യ വില്‍പന 2,500 കോടി കവിയും.
അനധികൃത മദ്യക്കച്ചവടവും സെക്കന്‍ഡ്സ് വില്‍പനയും കണക്കിലെടുക്കുമ്പോള്‍ തുക ഇനിയും കൂടും. കേരളീയരുടെ മദ്യ ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് കുത്തനെ കൂടുകയാണെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 354.21 കോടി രൂപയുടെ വര്‍ദ്ധന ഇക്കൊല്ലം ഉണ്ടായിട്ടുണ്ട്. നാലു മുതല്‍ അഞ്ചു ശതമാനം വരെ വളര്‍ച്ചയാണ് മദ്യവില്‍പനയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 29 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി.
അനധികൃത മദ്യവില്‍പന ഫലപ്രദമായി തടയാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബിവറേജസ് കോര്‍പറേഷന്റെ വരുമാനത്തിലെ വളര്‍ച്ച ഇതാണ് കാണിക്കുന്നത്.
മദ്യമേഖലയില്‍ നിന്നും കഴിഞ്ഞ വര്‍ഷം 1,307.44 കോടിയുടെ ലാഭമാണ് സര്‍ക്കാരിനുണ്ടായത്. മുന്‍കൊല്ലത്തെ അപേക്ഷിച്ച് 284.76 കോടിയുടെ കുറവുണ്ടായിട്ടുണ്ട്.
വില്‍പന നികുതിയിനത്തില്‍ 142.32 കോടിയുടെ അധിക വരുമാനമുണ്ടായി. ഇക്കാലയളവില്‍ എക്സൈസ് വകുപ്പിനു നേടിക്കൊടുത്തത് 142.44 കോടിയാണ്.
ബിവറേജസ് കോര്‍പറേഷന്‍ വഴി 2001-02ല്‍ 92.02 ലക്ഷം കെയിസ് മദ്യം വിറ്റതായും കണക്കില്‍ പറയുന്നു.












Click it and Unblock the Notifications