മതികെട്ടാന്‍: ഭൂമി ഒഴിപ്പിക്കല്‍ നീളുന്നു
ഇടുക്കി: മതികെട്ടാനിലെ ഭൂമി ഒഴിപ്പിക്കല്‍ നീണ്ടുപോകുന്നു. ഒഴിപ്പിക്കാനായില്ലെങ്കില്‍ രാജി വെക്കുമെന്ന് വനം മന്ത്രി സുധാകരന്‍ പറയുമ്പോഴും ഒഴിപ്പിക്കല്‍ ഉടനുണ്ടാവില്ലെന്ന് വ്യക്തമാക്കും വിധത്തിലാണ് അധികൃതരുടെ മെല്ലെപോക്ക്.
ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന രണ്ടാമത്തെ തെളിവെടുപ്പ് മെയ് 10 വെള്ളിയാഴ്ച നടക്കും. ദേവികുളം കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസിലാണ് തെളിവെടുപ്പ് നടത്തുന്നത്.
ഏപ്രില്‍ 30നാണ് ആദ്യ തെളിവെടുപ്പ് നടന്നത്. അന്ന് മൊഴി നല്‍കിയ 31 പേരില്‍ 25 പേരാണ് ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍. എന്നാല്‍ നൂറോളം പേര്‍ മതികെട്ടാനില്‍ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
തെളിവെടുപ്പില്‍ രേഖകള്‍ ഹാജരാക്കാത്തവരോട് കുത്തക പാട്ടരേഖകളോ പട്ടയമോ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഹാജരാക്കാത്തവരെ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കും.
ഭൂമി കൈവശം വെച്ചവര്‍ ഹാജരാക്കുന്ന രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞാലേ ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിക്കുകകയുള്ളൂ. മഴക്കാലം തുടങ്ങിയാല്‍ അടുത്ത മാസങ്ങളിലൊന്നും ഭൂമി ഒഴിപ്പിക്കല്‍ നടക്കില്ല.












Click it and Unblock the Notifications