നവചേതനായാത്ര ആരംഭിച്ചു
കാസര്‍കോട്: കെ പി സി സി യുടെ നവചേതനായാത്ര കാസര്‍കോട് നിന്നും ആരംഭിച്ചു. കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.
മെയ് ആറ് തിങ്കളാഴ്ച വൈകുന്നേരം മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് യാത്ര ഉദ്ഘാടനം ചെയ്തു. മുരളീധരന് പതാക കൈമാറിയാണ് ആന്റണി നവചേതനായാത്ര ഉദ്ഘാടനം ചെയ്തത്.
കെപിസിസിയ്ക്ക് ആസ്ഥാന മന്ദിരം പണിയുന്നതിനും പത്രം വീണ്ടും തുടങ്ങുന്നതിനും ഫണ്ട് ശേഖരിക്കുക, ജനസമ്പര്‍ക്കം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന യാത്ര 27 ദിവസം നീണ്ടുനില്‍ക്കും. ജൂണ്‍ രണ്ടിന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും.
മെയ് ഏഴ് ചൊവാഴ്ച അഞ്ച് കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം വൈകുന്നേരം തൃക്കരിപ്പൂരില്‍ യാത്ര സമാപിക്കും.












Click it and Unblock the Notifications