കൃഷി സംരക്ഷിക്കാന്‍ കിസാന്‍ സഭയുടെ പ്രചാരണം
കണ്ണൂര്‍: കൃഷി സംരക്ഷിക്കുക, ഗ്രാമങ്ങള്‍ സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി അഖിലേന്ത്യാ കിസാന്‍ സഭ പ്രചാരണ പരിപാടി സംഘടിപ്പിക്കും.
അഖിലേന്ത്യാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി ജൂലായ് അവസാനത്തോടെ ജനാധിപത്യഇടതുപക്ഷ കക്ഷികളുടെ സഹകരണത്തോടെ ദില്ലിയില്‍ ഒരു ദേശീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.
അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ജനാണ് ഇത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. സാമ്പത്തിക ഉദാരവത്കരണത്തിന്റെ ഫലമായി ഗ്രാമ സമ്പദ് വ്യവസ്ഥ വന്‍ തിരിച്ചടിയാണ് നേരിടുന്നതെന്ന് അതുല്‍ കുമാര്‍ അഞ്ജന്‍ പറഞ്ഞു.
ആഗോള, ഉദാരവത്കരണ നയങ്ങള്‍ രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്യ്രത്തിലേക്കും പട്ടിണിയിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. വളങ്ങള്‍ക്കും വിത്തുകള്‍ക്കും സബ്സിഡി വെട്ടിക്കുറച്ചത് കാര്‍ഷിക മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി- അതുല്‍ കുമാര്‍ അഞ്ജന്‍ പറഞ്ഞു.
സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി. പി. മുരളി, കിസാന്‍ സഭ നേതാക്കളായ എ. പ്രദീന്‍, പന്നിയന്‍ രവീന്ദ്രന്‍ എന്നിലവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications