റോഡ് വികസനത്തിന് ലോകബാങ്ക് സഹായം
ദില്ലി: കേരളത്തിലെ റോഡ് വികസനത്തിന് 1250 കോടി രൂപയുടെ ലോകബാങ്ക് സഹായം ലഭിക്കുന്ന കരാറില്‍ സംസ്ഥാന സര്‍ക്കാരും ലോകബാങ്ക് അധികൃതരും ഒപ്പുവെച്ചു.
കേരളത്തിലെ 1600 കിലോ മീറ്റര്‍ സംസ്ഥാന പാതകളും പ്രധാന ജില്ലാ റോഡുകളും 93 കിലോ മീറ്റര്‍ ഉള്‍നാടന്‍ ജലപാതകളും വികസിപ്പിക്കാനുള്ള പദ്ധതിക്കാണ് ലോകബാങ്ക് സഹായം നല്‍കുന്നത്. 70 ശതമാനം വായ്പയും 30 ശതമാനം ഗ്രാന്റുമാണ് നല്‍കുന്നത്.
2007 ഡിസംബറിന് ശേഷം 15 വര്‍ഷത്തിനകം വായ്പ തിരിച്ചടക്കണം. പദ്ധതിയുടെ പ്രവര്‍ത്തനം ജൂണില്‍ ആരംഭിക്കും.
ലോകബാങ്ക് കണ്‍ട്രി ഡയറക്ടര്‍ എഡ്വിന്‍ ലിം, സംസ്ഥാന പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബാബു ജേക്കബ്, കേന്ദ്ര ധനകാര്യ അഡീഷണല്‍ സെക്രട്ടറി ആദര്‍ശ് കിഷോര്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.












Click it and Unblock the Notifications