കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃദിനത്തില്‍ അമ്മയ്ക്കായി സമ്മാനങ്ങള്‍ പ്രവഹിക്കുന്നു

  • By Staff
Google Oneindia Malayalam News

ബാംഗളൂര്‍ : ലോകത്തില്‍ ഏറ്റവുമധികം സ്നേഹമാരോടെന്ന് ചോദിച്ചാല്‍ മടിയ്ക്കാതെ അമ്മയുടെ പേരു പറയുന്നവരാണ് ഏറെയും. പൊക്കിള്‍കൊടിയില്‍ തുടങ്ങുന്ന ആ ബന്ധത്തിന്റെ എല്ലാ പവിത്രതയും അമ്മിഞ്ഞപ്പാലില്‍ ചാലിച്ച് ആഘോഷിക്കാന്‍ ഒരു ദിനം. മെയ് 12. മാതൃദിനം.

എല്ലാ ദിനത്തെയും പോലെ ആത്യന്തികമായി ഈ ദിനവും ആഘോഷിക്കുന്നത് വിപണിയാണ്. അമ്മയോടുളള സ്നേഹവും ബഹുമാനവും നെഞ്ചു നിറഞ്ഞൊഴുകുമ്പോള്‍ ഏറ്റവും അമൂല്യമായ ഒരു സമ്മാനം വാങ്ങണം. പുതിയ ലോകത്തിന്റെ വിപണിയായ ഓണ്‍ലൈന്‍ വില്‍പനയും പൊടിപൊടിക്കുകയാണ്.

ഇന്ത്യയിലെ പ്രമുഖ ഡോട്ട് കോം കമ്പനികളിലൊന്നായ ഇന്ത്യാഇന്‍ഫോയുടെ ഓണ്‍ലൈന്‍ വില്‍പനയില്‍ 32 ശതമാനം വര്‍ദ്ധനയാണ് ഇക്കുറി രേഖപ്പെടുത്തിയത്. താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചാണ് പല കമ്പനികളും വര്‍ദ്ധിച്ച ആവശ്യകതയെ നേരിടുന്നത്.

മാതൃദിനത്തില്‍ അമ്മയ്ക്കൊരു സമ്മാനം നല്‍കുക എന്നത് വിദേശ ഇന്ത്യക്കാരെ സംബന്ധിച്ച് വികാര തീവ്രമായ അനുഭവമാണ്. ഇത്തരം ദിനങ്ങള്‍ വ്യക്തിബന്ധങ്ങള്‍ക്ക് പുതിയ മാനം നല്‍കിയിട്ടുണ്ട്. മൈലുകള്‍ക്കപ്പുറത്തു നിന്നും ഒരു വിശേഷ ദിനത്തില്‍ നിങ്ങള്‍ക്കു മാത്രമായി വരുന്ന സമ്മാനങ്ങള്‍ തീര്‍ച്ചയായും തീവ്രമായ ഒരനുഭവമായിരിക്കും. അത് വെറുമൊരു പൂവോ ചോക്ക്ലേറ്റോ ആവാം. എന്നാലും അതിനൊരു കാല്‍പനിക ഭംഗിയുണ്ട്. ഇന്ത്യാ ഇന്‍ഫോയുടെ ഇ-കൊമേഴ്സ് മാനേജര്‍ പറയുന്നു.

മെരിലാന്റിലെ സന്ധ്യ പറയുന്നത് നോക്കൂ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതൃ ദിനത്തില്‍ അമ്മയ്ക്ക് ഒരു സമ്മാനം കിട്ടിയപ്പോള്‍ അതിശയമായിരുന്നു. പക്ഷേ ഇപ്പോള്‍ അമ്മ ആ സമ്മാനം പ്രതീക്ഷിച്ച് ഇരിയ്ക്കും. മിഷിഗണ്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ കൃഷ്ണ പറയുന്നത് മറ്റൊന്നാണ്. മാതൃ ദിനം ഭാരതീയമല്ല, എങ്കിലും അമ്മയ്ക്ക് ഒരു സമ്മാനം നല്‍കാന്‍ ഇത് ഒരു അവസരമായി കണക്കാക്കുന്നു.

സാരിയും മൈക്രോവേവ് ഓവനും വൈരം പതിച്ച നെക്ലേസുകളും അമ്മയ്ക്ക് സമ്മാനമായി നല്‍കുന്നവരുണ്ട്. പൂക്കള്‍ക്കാണ് ആവശ്യക്കാരേറെയും.

അമ്മയ്ക്ക് ഒരു സമ്മാനം നല്‍കണമെന്ന് നിങ്ങള്‍ക്കും തോന്നുന്നില്ലേ. ഇവിടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X