മനോഹര്‍ ജോഷി ലോക്സഭാ സ്പീക്കറാവും
ദില്ലി:ശിവസേന നേതാവും കേന്ദ്ര മന്ത്രിയുമായ മനോഹര്‍ ജോഷി ആയിരിയ്ക്കും ലോക് സഭയുടെ അടുത്ത സ്പീക്കര്‍.
മേയ് പത്തിനാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് . മേയ് എട്ട് വൈകീട്ട് ദില്ലിയിലെത്തി ജോഷി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കും.
ജോഷിയെ സ്പീക്കറാക്കാനായി തീരുമാനിച്ചശേഷം എന്‍ ഡി എ പ്രതിനിധികള്‍ തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായഡുവുമായും പ്രതിപക്ഷ കക്ഷിയായ സമാജ് വാദി പാര്‍ട്ടി നേതാവ് മുലയം സിംഗുമായും ചര്‍ച്ച നടത്തിയിരുന്നു.
സമവായത്തിലൂടെ സ്പീക്കറെ തിരഞ്ഞെടുക്കാനായി ബി ജെ പി കഴിഞ്ഞ ദിവസങ്ങളില്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. ഇതിനായി പ്രമോദ് മഹാജന് സോണിയാ ഗാന്ധിയെ കണ്ടിരുന്നു. സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിറുത്തുന്നത് തള്ളിക്കളയാനാവില്ലെന്ന് സോണിയ വ്യക്തമാക്കിയിരുന്നതിനെ തുടര്‍ന്നാണ് പ്രമോദ് മഹാജന് സോണിയയെ കണ്ട് ചര്‍ച്ച നടത്തിയത്.
സ്പീക്കര്‍ സ്ഥാനം ബി ജെ പി യ്ക്കായിരുന്നെങ്കില് വിനോദ സഞ്ചാര മന്ത്രിായ ജഗ് മോഹനെ പാര്‍ട്ടി ആ സ്ഥാനത്തേയ്ക്ക് നിയോഗിച്ചേനെ.
ബാലയോഗിയുടെ വിയോഗത്തെ തുടര്‍ന്ന് തെലുങ്കു ദേശം സ്പീക്കര്‍ പദത്തിലേയ്ക്ക് അവകാശവാദം ഉന്നയിക്കാത്തതിനാണ് ഒരാളെ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് കണ്ടെത്തേണ്ടി വന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ബാലയോഗി മരണമടഞ്ഞത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications