അന്വേഷണസംഘം വീണ്ടും മതികെട്ടാനില്‍
ഇടുക്കി : മതികെട്ടാന്‍ വനം കയ്യേറ്റത്തെക്കുറിച്ചന്വേഷിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഉന്നത തല സംഘം മെയ് 12ന് വീണ്ടും സ്ഥലം സന്ദര്‍ശിക്കും.
രാവിലെ ഒമ്പതു മണിയ്ക്ക് സംഘം മതികെട്ടാനിലെത്തും. ശാന്തന്‍പാറ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടക്കുന്ന തെളിവെടുപ്പില്‍ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതാണ്. ദേവികുളം കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസിലും തെളിവെടുപ്പു നടത്തുന്നുണ്ട്.
അഡീഷണല്‍ ചീഫ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍ നായര്‍, റവന്യൂ സെക്രട്ടറി സാജന്‍ പീറ്റര്‍, വനം സെക്രട്ടറി ഇ. കെ. ഭരത് ഭൂഷണ്‍ എന്നിവരാണ് സംഘത്തിലുളളത്.












Click it and Unblock the Notifications