എംഎല്‍എയുടെ നില മെച്ചപ്പെട്ടു
കോഴിക്കോട്: കാറപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇസ്ഹാക്ക്കുരിക്കളുടെ നില മെച്ചപ്പെട്ടു. നെഞ്ചിലെ രക്തസ്രാവം നിലച്ചതിനാല്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തതായി കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. നാസര്‍ യൂസുഫ് പറഞ്ഞു.
ഇപ്പോഴും ബോധം തിരിച്ചുകിട്ടിയിട്ടില്ലെങ്കിലും ആയുസ്സിന് അപകടമൊന്നുമില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. തിങ്കളാഴ്ച തന്നെ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും നീക്കിയിരുന്നു.
മന്ത്രി ജി. കാര്‍ത്തികേയന്‍, മുന്‍ മന്ത്രി ടി. ശിവദാസമേനോന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി, ടി.കെ. ഹംസ എന്നിവര്‍ സന്ദര്‍ശിച്ചു.












Click it and Unblock the Notifications