രാഷ്ട്രപതിയ്ക്ക് ഊട്ടിയില്‍ പിഴിച്ചില്‍,ധാര
കോയമ്പത്തൂര്‍: രാഷ്ട്രപതി കെ.ആര്‍.നാരായണന് ഊട്ടിയില്‍ ആയുര്‍വേദ ചികിത്സ. രാഷ്ട്രപതി കുടുംബസമേതം മെയ് എട്ട് ബുധനാഴ്ച ഊട്ടിയില്‍ എത്തി.
മെയം 22 വരെ ഊട്ടിയില്‍ തമിഴ്നാട് സര്‍ക്കാര്‍ ഗസ്റ്ഹൗസില്‍ കെ.ആര്‍.നാരായണന്‍ ചികിത്സയ്ക്ക് വിധേയനാകും. അഭ്യംഗം, ധാര, പിഴിച്ചില്‍ തുടങ്ങിയ ആയുര്‍വേദചികിത്സകള്‍ നടത്തും.
കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ ഭാഗമായ ആര്യവൈദ്യ ചികിത്സാലയം ആന്റ് റിസര്‍ച്ച് ഇന്‍സ്റിട്യൂട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ.ജി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമായിരിക്കും ചികിത്സകള്‍ നടത്തുക.
ഡോ. രവീന്ദ്രനോടൊപ്പം 16 ഉഴിച്ചില്‍ വിദഗ്ധര്‍ അടക്കം ആര്യവൈദ്യഫാര്‍മസിയില്‍ നിന്നുള്ള 30 പേര്‍ ഉണ്ടായിരിക്കും.












Click it and Unblock the Notifications