പൂയംകുട്ടി : മന്ത്രിയുടെ വാദം തെറ്റെന്ന്
കൊച്ചി : പൂയംകുട്ടിയില്‍ പുതിയ കയ്യേറ്റം നടന്നിട്ടില്ലെന്ന് വനംമന്ത്രിയുടെ വാദം വിവാദമാകുന്നു.
കയ്യേറ്റം നടന്ന വാരിയം, ഇടമലക്കുടി മുതലായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാതെയാണ് മന്ത്രി ഈ പ്രസ്താവന നടത്തിയതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിയ്ക്കുന്നു. ഈ പ്രദേശങ്ങളില്‍ വ്യാപകമായി നടക്കുന്ന വനംകയ്യേറ്റത്തെക്കുറിച്ച് വിവരം നല്‍കിയിട്ടും ഡിഎഫ്ഒയടക്കം ആരും സ്ഥലം സന്ദര്‍ശിച്ചിട്ടില്ല.
കാടും കാട്ടുവഴിയും അറിയാത്ത മന്ത്രി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ച വഴിയേ ജീപ്പില്‍ പോയിട്ട് ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് ശരിയല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം പറഞ്ഞു. വാരിയത്ത് അഞ്ച് ഏക്കറിലേറെ സ്ഥലത്ത് അടിക്കാടുകള്‍ വെട്ടിത്തെളിച്ച്ഏലക്കൃഷി നടത്തിയിരിക്കുകയാണ്.












Click it and Unblock the Notifications