പൂയംകുട്ടിയില്‍ പുതിയ കയ്യേറ്റമില്ല : വനംമന്ത്രി
കൊച്ചി : പൂയംകുട്ടിയില്‍ പുതിയ കയ്യേറ്റം നടന്നിട്ടില്ലെന്ന് വനം മന്ത്രി. എന്നാല്‍ പഴയ കയ്യേറ്റക്കാര്‍ ഭൂമിയ്ക്ക് അര്ഹതയുളളവരാണെന്ന് മന്ത്രി പ്രസ്താവിച്ചു. വനം കയ്യേറ്റം നടന്നിട്ടുണ്ടോയെന്നറിയാന്‍ ചൊവാഴ്ച പൂയംകുട്ടി സന്ദര്‍ശിച്ച ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി സുധാകരന്.
വെളളാരംകുന്ന് ഒഴികെയുളള ഭാഗങ്ങളെല്ലാം വനംഭൂമി അതിരുകെട്ടി വേര്‍തിരിച്ചിട്ടുണ്ട്. അതിനാല്‍ പുതിയ കയ്യേറ്റം അസാദ്ധ്യമാണെന്ന് മന്ത്രി വാദിച്ചു. 1977ജനവരി ഒന്നിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കണക്കനുസരിച്ച് നോക്കുമ്പോള്‍ പഴയ കയ്യേറ്റക്കാര്‍ക്ക് ഭൂമിയില്‍ അവകാശമുണ്ട്.
1996ലെ ഭൂമി കയ്യേറിയതിനെക്കുറിച്ചുളള കേസ് കോടതി സ്റേ ചെയ്തിരിക്കുകയാണ്. കയ്യേറ്റക്കാരെ അനുനയിപ്പിച്ച് പ്രശ്നം പരിഹരിയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോടതിയിലെ കേസ് തീര്‍പ്പാക്കാനും ശ്രമിയ്ക്കുമെന്നും സുധാകരന് അറിയിച്ചു.
പൂയംകുട്ടിയിലെ ആദിവാസി കോളനികളും മന്ത്രി സന്ദര്‍ശിച്ചു. അടുത്തിടെയൊന്നും വനം കയ്യേറ്റം നടന്നിട്ടില്ലെന്ന് കുഞ്ചിപ്പാറയിലെ കാണിക്കാരും മന്ത്രിയെ അറിയിച്ചു. തങ്ങള്‍ക്ക് പളളിക്കൂടവും ആശുപത്രിയും അനുവദിക്കണമെന്ന് അവര്‍ മന്ത്രിയോടാവശ്യപ്പെട്ടു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications