ശമ്പളം വീണ്ടും ഒന്നാം തീയതി മുതല്‍
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂണ്‍ മാസം മുതല്‍ ശമ്പളം ഒന്നാം തീയതി ലഭിക്കും. ധനമന്ത്രി കെ. ശങ്കരനാരായണന്‍ അറിയിച്ചതാണ് ഈ വിവരം. ഒരു ഉദ്യോഗസ്ഥനും ഈ സര്‍ക്കാര്‍ ജോലി നിഷേധിക്കില്ലെന്നും മന്ത്രി ഉറപ്പു നല്‍കി.
കെ. എസ്. എഫ്. ഇ.യുടെ പ്രതിമാസ ചിട്ടിഫണ്ട് ഒരു കോടി കവിഞ്ഞതിന്റെ ആഘോഷപരിപാടികള്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജീവനക്കാരുടെ ശമ്പളത്തില്‍ ഒരു രൂപയുടെ കുറവുപോലും ഈ സര്‍ക്കാര്‍ വരുത്തിയിട്ടില്ല. തസ്തികകള്‍ കുറയ്ക്കുകയാണെന്ന പരാതിയും ശരിയല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ 10,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ യുഡിഎഫ് സര്‍ക്കാരിനായെന്നും മന്ത്രി അവകാശപ്പെട്ടു.
എഡിബി വായ്പയെക്കുറിച്ചുളള പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങള്‍ ശരിയല്ല. 12 ശതമാനം പലിശ നല്‍കേണ്ടിവരുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. 8.05 ശതമാനത്തില്‍ കൂടുതല്‍ പലിശ നല്‍കേണ്ടി വരില്ല. വായ്പ സ്വീകരിച്ചത് സുതാര്യമായ മാര്‍ഗങ്ങള്‍ വഴിയാണെന്നും എല്ലാ നടപടികളും യഥാസമയം ജനങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ശങ്കരനാരായണന്‍ പറഞ്ഞു.












Click it and Unblock the Notifications