കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൈബസ് പദ്ധതിയ്ക്ക് പുതിയ കമ്പനി

  • By Staff
Google Oneindia Malayalam News

കൊച്ചി : നിര്‍ദ്ദിഷ്ട സ്കൈബസ് പദ്ധതിയ്ക്കു വേണ്ടി പുതിയ വിഭാഗം തുടങ്ങാന്‍ വ്യവസായ വികസന കോര്‍പറേഷന്‍ ആലോചിക്കുന്നു. പദ്ധതിയുടെ സാദ്ധ്യതാ പഠനത്തിനു വേണ്ട ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനും മാര്‍ഷല്‍ കോര്‍പറേഷന്‍ ഗ്രൂപ്പും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് കെ. എസ്. ഐ. ഡി. സിയുടെ പുതിയ നീക്കം.

കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനു പുറമെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും സംസ്ഥാന സര്‍ക്കാരും പുതിയ കമ്പനിയില്‍ ഓഹരിയെടുക്കും. മൂന്നു പങ്കാളികളാണ് കമ്പനിയില്‍ ഉണ്ടാവുക. രണ്ടു പേര്‍ കെഎസ്ഐഡിസിയും കൊങ്കണ്‍ കോര്‍പറേഷനും ആയിരിക്കും. മൂന്നാം കമ്പനിയെക്കുറിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. പ്രശസ്തമായ കമ്പനികളില്‍ നിന്നും അപേക്ഷകള്‍ ലഭിക്കുന്നതായി ഉയര്‍ന്ന കേന്ദ്രങ്ങള്‍ പറയുന്നു.

970 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി രണ്ടു ഘട്ടങ്ങളിലായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ കമ്പനിയുടെ പ്രാരംഭ മൂലധനം 600 കോടിയായിരിക്കും. നികുതി രഹിത കടപ്പത്രം പുറപ്പെടുവിക്കുന്നതടക്കം പണം സ്വരൂപിയ്ക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ ആരായുന്നുണ്ടെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു.

പുതിയ കമ്പനി രൂപീകരിക്കാനുളള നീക്കത്തെ കൊങ്കണ്‍ കോര്‍പറേഷനും സ്വാഗതം ചെയ്യുന്നു. ആകെയുളളതിന്റെ 20 ശതമാനം ഓഹരി വാങ്ങാന്‍ കോര്‍പറേഷന്‍ തയ്യാറാണെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കെ. രാജാറാം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X