വിദ്യാഭ്യാസമേഖലയില്‍ വന്‍ പരിഷ്ക്കാരങ്ങള്‍
തിരുവനന്തപുരം : എസ് എസ് എല്‍ സി പരീക്ഷാ പരിഷ്ക്കരണമുള്‍പ്പെടെ വിദ്യാഭ്യാസ രംഗം സമൂലമായി ഉടച്ചു വാര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.
എയിഡഡ് സ്ക്കൂളുകളിലെ നിയമനങ്ങള്‍ നിയന്ത്രിക്കുക, ഹയര്‍സെക്കന്ററി പരീക്ഷാ രീതി പരിഷ്ക്കരിക്കുക, പൊതു വിദ്യാഭ്യാസ വകുപ്പ് വിഭജിക്കുക എന്നിവയാണ് സര്‍ക്കാരിന്റെ പരിഗണനയിലുളളത്.
പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വിദ്യാഭ്യാസ മന്ത്രി നാലകത്തു സൂപ്പി അറിയിച്ചതാണ് ഇക്കാര്യം.
പ്രൊട്ടക്ഷന്‍ ലഭിച്ച അദ്ധ്യാപകര്‍ക്ക് മുഴുവന്‍ സ്ഥിരം ജോലി ലഭിക്കുന്നതുവരെ പുതിയ നിയമനങ്ങള്‍ നിരോധിയ്ക്കും. എയിഡഡ് മാനേജ്മെന്റ് സ്ക്കൂളുകള്‍ക്കും ഇത് ബാധകമായിരിക്കും. മന്ത്രിസഭയുടെ അനുമതി ലഭിച്ചാലുടന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിതുടങ്ങും.
വരുന്ന അക്കാദമിക വര്‍ഷം മുതല്‍ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. പേപ്പറുകളുടെ എണ്ണം കുറയ്ക്കുന്നതടക്കം പരിഗണിക്കുന്നുണ്ട്. ഇപ്പോള്‍ പത്താം ക്ലാസില്‍ 12 പേപ്പറുകള്‍ ഉണ്ട്. ഹയര്‍ സെക്കന്ററിയിലും പേപ്പറുകള്‍ അധികമാണ്. ഇതില്‍ കുറവു വരുത്തും.
പ്രൈമറി, സെക്കന്ററി എന്നീ രണ്ടു വിഭാഗങ്ങളായി പൊതു വിദ്യാഭ്യാസ വകുപ്പിനെ വിഭജിക്കാനും ആലോചനയുണ്ട്. അധികച്ചെലവു വരാതെയാവും വിഭജനം നടത്തുക. കൂടുതല്‍ കാര്യക്ഷമമായ ഭരണത്തിന് രണ്ടായി വിഭജിക്കുന്നതാണ് നല്ലതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications