പിണറായിയ്ക്കു പിന്നാലെ എസ്ആര്‍പിയും വിദേശത്തേയ്ക്ക്
തിരുവനന്തപുരം : പിണറായി വിജയന്റെ സിങ്കപ്പൂര്‍ യാത്രയ്ക്കു പിന്നാലെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിളളയും വിദേശ വിനോദ യാത്രയ്ക്ക്. എസ്ആര്‍പിയുടെ യാത്ര ലണ്ടനിലേയ്ക്കാണ്. വിമാനക്കമ്പനികള്‍ നല്കുന്ന സൗജന്യയാത്രാ സൗകര്യം ഉപയോഗിച്ചാണ് ഈ യാത്രയും.
കുടുംബസമേതമാണ് എസ്ആര്‍പിയുടെയും യാത്ര. അദ്ദേഹത്തിന് പിബി വിനോദയാത്രയ്ക്കുളള അനുമതി നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച സംഘം യാത്ര തിരിയ്ക്കും.
യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്ത ശേഷം പിണറായി കുടുംബസമേതം സിങ്കപ്പൂരിലേയ്ക്ക് പോയത് വിവാദമായിരുന്നു. ഇത് കെട്ടടങ്ങും മുമ്പ് മറ്റൊരു ഉന്നത നേതാവും വിനോദത്തിനും വിശ്രമത്തിനുമായി വിദേശത്തേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.
തുടര്‍ച്ചയായി വിമാനയാത്ര നടത്തുന്നവര്‍ക്ക് ലഭിക്കുന്ന സൗജന്യടിക്കറ്റ് ഉപയോഗിച്ചാണ് പാര്‍ട്ടി നേതാക്കള്‍ വിദേശത്തേയ്ക്ക് വിനോദയാത്ര നടത്തുന്നത്. സമ്മേളനങ്ങള്‍ക്കും ചികിത്സയ്ക്കുമായി ഇഎംഎസും എകെജിയുമൊക്കെ വിദേശത്തേയ്ക്ക് പോയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ യാത്രകള്‍ സുഖവാസത്തിനാണ്. ഇത് അണികള്‍ക്ക് എങ്ങനെ വിശദീകരിയ്ക്കണമെന്നറിയാതെ കുഴങ്ങുകയാണ് പാര്‍ട്ടി നേതൃത്വം.
സൗജന്യങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ താന്‍ ഇത്തരം സൗജന്യങ്ങള്‍ സ്വീകരിക്കാറില്ലെന്നുമാണ് ഇതേക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക് വി. എസ്. അച്യൂതാനന്ദന് മറുപടി പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പാര്‍ട്ടി മേഖലായോഗങ്ങളില്‍ ഇതു സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി നല്കാന് നേതൃത്വത്തിന് കഴിഞ്ഞില്ല.
യോഗങ്ങളില്‍ മേല്‍ഘടകത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത് എസ്. രാമചന്ദ്രന് പിളളയാണ്. പിണറായിയുടെ വിദേശയാത്രയ്ക്ക് താത്വിക വിശദീകരണം നല്കിയ നേതാവ് യോഗം കഴിഞ്ഞയുടനെ നടത്തുന്ന വിനോദയാത്രയെക്കുറിച്ചറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് പാര്‍ട്ടി അണികള്‍.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications