Get Updates
Get notified of breaking news, exclusive insights, and must-see stories!

വാടകബസുകളെ നിരത്തിലിറക്കില്ല : തിരുവഞ്ചൂര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസി വാടകയ്ക്കെടുക്കുന്ന സ്വകാര്യബസുകള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ. കോര്‍പറേഷനില്‍ നടക്കുന്ന ഹിതപരിശോധനയില്‍ സിഐടിയുവിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് ബാലകൃഷ്ണ പിളള സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫ് അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

ഹിത പരിശോധന കഴിയും വരെ നിലവിലുളള സ്ഥിതിയില്‍ മാറ്റം വരുത്താനുളള ഏതു നീക്കവും ചെറുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. 400 ഓളം താല്‍ക്കാലിക ജീവനക്കാരെയും കൂലിക്കാരെയും പിരിച്ചു വിട്ടു കൊണ്ട് മെയ് 07ന് ഉത്തരവിറക്കിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധ സര്‍ക്കാരാണെന്ന് വരുത്തിത്തീര്‍ക്കാനുളള നടപടികളുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

62 എംഎല്‍എമാരുടെ നേതാവായ കെപിസിസി പ്രസിഡന്റിന് ഗതാഗത വകുപ്പിനെക്കുറിച്ച് അഭിപ്രായം പറയാന്‍ പാടില്ലെന്നു പറയുന്നത് എവിടുത്തെ ന്യായമാണെന്ന് തിരുവഞ്ചൂര്‍ ചോദിച്ചു. യുഡിഎഫില്‍ ചര്‍ച്ചയ്ക്കു വരാത്തതിനാലാണ് പൊതുവേദിയില്‍ പറയേണ്ടി വന്നത്.

ഇതോടെ മന്ത്രിയും കോണ്‍ഗ്രസിലെ ഒരു വിഭാഗവുമായി നടക്കുന്ന പോരിന് പുതിയ മാനം കൈവരുകയാണ്. മുന്‍കാലങ്ങളില്‍ ഇത്തരം പ്രസ്താവനകളും പ്രകോപനങ്ങളും ഉണ്ടാക്കിയിരുന്നത് പ്രതിപക്ഷ യൂണിയനുകളാണെങ്കില്‍ ഇന്ന് ഭരണപക്ഷ യൂണിയനുകളാണ് മന്ത്രിയുമായി കൊമ്പു കോര്‍ക്കുന്നത്. കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് യൂണിയനായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ പ്രസിഡന്റാണ് തിരുവഞ്ചൂര്‍.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ തിരുവഞ്ചൂര്‍ മന്ത്രിയ്ക്കെതിരെ പരസ്യമായി പ്രതികരിക്കുന്നത് പാര്‍ട്ടിയിലെ ഉന്നതരുടെ അനുമതിയോടെയാണ്. കെ. ബി. ഗണേശ് കുമാറിനെതിരെ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ ആഞ്ഞടിച്ചതിനു പിന്നാലെയാണ് പ്രമുഖരൊന്നൊന്നായി രംഗത്തു വരുന്നത്. തമ്പാനൂര്‍ രവിയും കഴിഞ്ഞ ദിവസം മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+